Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനി നാട്ടിലെത്തിയത് ആറു ദിവസം മുമ്പ്; ക്വാറന്റീനിൽ കഴിയുന്ന മകൾക്ക് വീടു മുഴുവൻ ഉപയോഗിക്കാൻ അച്ഛനും അമ്മയും ബന്ധു വീട്ടിലേക്ക് മാറി; ഉച്ചവരെ ഭക്ഷണം എത്തിച്ചു കൊടുത്തു; ഫോൺ എടുക്കാത്തതിനെ തുടർന്ന് ജനൽ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് തുങ്ങി നിൽക്കുന്ന ഇരുപതുകാരിയെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് തൃക്കൊടിത്താനം പൊലീസ്

റഷ്യയിലെ എംബിബിഎസ് വിദ്യാർത്ഥിനി നാട്ടിലെത്തിയത് ആറു ദിവസം മുമ്പ്; ക്വാറന്റീനിൽ കഴിയുന്ന മകൾക്ക് വീടു മുഴുവൻ ഉപയോഗിക്കാൻ അച്ഛനും അമ്മയും ബന്ധു വീട്ടിലേക്ക് മാറി; ഉച്ചവരെ ഭക്ഷണം എത്തിച്ചു കൊടുത്തു; ഫോൺ എടുക്കാത്തതിനെ തുടർന്ന് ജനൽ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് തുങ്ങി നിൽക്കുന്ന ഇരുപതുകാരിയെ; പായിപ്പാട്ടെ കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് തൃക്കൊടിത്താനം പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ച നിലയിൽ. പായിപ്പാട് അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ(20)യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യയിൽ എം ബി ബി എസ് വിദ്യാത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി.

തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണപ്രിയയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാർ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. സംശയം തോന്നി അയൽവീട്ടുകാർ ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.സ്രവ സാമ്പളിന്റെ പരിശോധനാഫലങ്ങൾ വന്നശേഷം മറ്റുനടുപടികൾ വേഗത്തിൽ പൂർത്തിയാക്കും. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞതിന്റെ മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

മൊബൈൽ ഫോണും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. കോവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താൽ ജീവനൊടുക്കിയതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP