Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടിന്റെ ടെറസിൽ ആയിരം ഇതളുകളുള്ള താമരപ്പൂ വിരിയിച്ച് യുവാവ്; തൃപ്പൂണിത്തുറക്കാരൻ ഗണേശ് അനന്തകൃഷ്ണന് സ്വപ്‌ന സാക്ഷാത്ക്കാരം

വീടിന്റെ ടെറസിൽ  ആയിരം ഇതളുകളുള്ള താമരപ്പൂ വിരിയിച്ച് യുവാവ്; തൃപ്പൂണിത്തുറക്കാരൻ ഗണേശ് അനന്തകൃഷ്ണന് സ്വപ്‌ന സാക്ഷാത്ക്കാരം

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: വീടിന്റെ ടെറസിൽ ആയിരം ഇതളുകളുള്ള താമരപ്പൂ വിരിയിച്ച് ഗണേശ് അനന്തകൃഷ്ണൻ എന്ന യുവാവ്. റോസ് നിറത്തിൽ വീടിന്റെ മുകളിൽ സഹസ്രദള പത്മം വിരിഞ്ഞ് നിൽക്കുമ്പോൾ അത് അനന്തകൃഷ്ണന് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ഇത്രയും ഇതളുകളോടെ ഇന്ത്യയുടെ ദേശീയ പുഷ്പം തെക്കേ ഇന്ത്യയിൽ വിരിഞ്ഞിരിക്കുന്നത് ഇതാദ്യമാണ്.

മൂവാറ്റുപുഴയിൽ റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് 'ഗോകുല'ത്തിൽ ഗണേശ് കുമാർ അനന്തകൃഷ്ണന്റെ വീട്ടു ടെറസിലെ പൂന്തോട്ടത്തിലാണ് കണ്ണുകൾക്ക് ആനന്ദം പകരുന്ന ഈ അപൂർവ കാഴ്ച. മറ്റൊന്ന് വിടരാൻ നിൽക്കുന്നു. അതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. പ്ലാസ്റ്റിക് പാത്രത്തിൽ വളർന്നു നിൽക്കുന്ന ചെടിയിൽ താമരപ്പൂ വിരിഞ്ഞിട്ട് നാലു ദിവസമായി.

താമരപ്പൂക്കളെ ഏറെ സ്‌നേഹിക്കുന്ന അനന്തകൃഷ്ണൻ ലോകത്താകെയുള്ള താമരപ്പൂക്കളെക്കുറിച്ച് പഠിക്കുകയും വിത്തുകൾ ക്രോസ് ചെയ്ത് വ്യത്യസ്തങ്ങളായ താമരപ്പൂക്കൾ സൃഷ്ടിക്കുകയും ചെയ്ത വ്യക്തി കൂടിയാണ്. ത്രിപുരയിൽ ജോലി നോക്കവേ അവിടത്തെ പൂന്തോട്ടം കാടുകയറിക്കിടക്കുന്നതു കണ്ട് പുല്ലൊക്കെ വെട്ടിമാറ്റി ഭംഗിയാക്കി. നാട്ടിൽനിന്ന് താമരവിത്തുകൊണ്ടുവന്നു നട്ടു.

ഇന്ത്യക്കാരനായ ചൈനയിലുള്ള സുഹൃത്ത് വഴി ആയിരം ഇതൾ വിരിയുന്ന താമരയുടെ കിഴങ്ങ് അന്ന് കിട്ടി. അത് അവിടെ നട്ട് ചെടിയായി. പൂവിട്ടു. റോസ് ഉൾപ്പെടെ മറ്റ് പല പൂക്കൾക്കും പല കളറുകളുണ്ട്. പിന്നെന്തുകൊണ്ട് താമരയിൽ അതില്ല എന്ന അന്വേഷണമാണ് താൻ പിന്നീട് നടത്തിയതെന്ന് ഗണേശ് പറയുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിൽ സ്വർണത്താമര കൊണ്ട് പൂജ ചെയ്തിരുന്നതിനെക്കുറിച്ചൊക്കെ തമിഴ്‌നാട്ടിൽ കൃഷി സെമിനാറിൽ പോയപ്പോൾ അറിഞ്ഞു. അങ്ങനെ മഞ്ഞത്താമരയുടെ വിത്തും ഗണേശ് ക്രോസ് ചെയ്തെടുത്തു. മഹാരാഷ്ട്രയിലെ ഭർവിയിലുള്ള സോമനാഥ് പാൽ എന്ന സുഹൃത്തിന് അത് നൽകി. അവിടെ അത് ചെടിയായി മഞ്ഞത്താമര വിരിയുകയും ചെയ്തു.

പരാഗണം നടത്തി അദ്ദേഹം ആദ്യമായി സൃഷ്ടിച്ച താമരയ്ക്ക് തന്റെ അമ്മയുടെ പേരായ 'അലമേലു' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. താമരപ്പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നതിനാൽ അതിന്റെ പഠനത്തെ തുടർന്നാണ് ഗണേശ് അനന്തകൃഷ്ണൻ സഹസ്രദള താമര ഉൾപ്പെടെ വ്യത്യസ്തങ്ങളായ താമരകൾ ലോകത്തിനായി സൃഷ്ടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP