Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യലഹരിയിൽ 9 വയസ്സുകാരിയായ മകളെ കറിക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

മദ്യലഹരിയിൽ 9 വയസ്സുകാരിയായ മകളെ കറിക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

 കുണ്ടറ: മദ്യലഹരിയിൽ ഒൻപതുവയസ്സുകാരിയായ മകളെ കറിക്കത്തിക്കുവെട്ടി പരിക്കേൽപ്പിച്ച പിതാവിനെ പൊലീസ് പിടികൂടി. കൊല്ലം കുണ്ടറയിലാണ് സംഭവം. കേരളപുരത്ത് വാടകയ്ക്കുതാമസിക്കുന്ന നെടുവത്തൂർ വല്ലം സ്വദേശി ഓമനക്കുട്ടൻ (40) ആണ് അറസ്റ്റിലായത്. അച്ഛന്റെ ആക്രമണത്തിൽ പതിനഞ്ചുകാരനായ മകനും പരിക്കുണ്ട്. ഭാര്യയെ ആക്രമിക്കുന്നതിനിടെ മക്കൾ ഭാര്യാ സഹോദരനെ ഫോൺ ചെയ്ത് വിവരം അറിയിച്ചതിൽ പ്രകോപിതനായാണ് ഇയാൾ കുട്ടികളെ ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയുമായി കലഹിച്ചു. അടുക്കളയിൽക്കയറി കറിക്കത്തിയെടുത്ത് ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. അമ്മയെ ആക്രമിക്കുന്നതുകണ്ട മക്കൾ തടയാൻ ശ്രമിച്ചു. മകൾ മാതൃസഹോദരനെ ഫോൺ ചെയ്ത് വിവരമറിയിച്ചു. ഇതിൽ ക്ഷുഭിതനായ ഓമനക്കുട്ടൻ മകൾക്കുനേരേ തിരിയുകയായിരുന്നു. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്. കുണ്ടറ എസ്.എച്ച്.ഒ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ വിദ്യാധിരാജ, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP