Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് ഇന്നലെ മാത്രം സൗദി അറേബ്യയിൽ മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച സൗദിയിൽ മലയാളികളുടെ ശനിദശ തുടരുന്നു

കോവിഡ് ബാധിച്ച് ഇന്നലെ മാത്രം സൗദി അറേബ്യയിൽ മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച സൗദിയിൽ മലയാളികളുടെ ശനിദശ തുടരുന്നു

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്നലെ മാത്രം നാല് മലയാളികൾ മരിച്ചു. കൊല്ലം, തൃശൂർ ,വയനാട്് ,പത്തനാപുരം സ്വദേശികളാണ് ഇന്നലെ സൗദിയിൽ മരണത്തിന് കീഴടങ്ങിയത്. കൊല്ലം മയ്യനാട് കാക്കോട്ട് മൂല വലിയവെളുന്തുറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ്(53), തൃശൂർ എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ (48), പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വീട്ടിൽ ബാബു കോശി (61) വയനാട് തൊണ്ടർനാട് കടയിങ്ങൽ കോരൻകുന്നേൽ നൗഫൽ (36) എന്നിവരാണ് മരിച്ചത്.

ജോളി ഫ്രാൻസിസ് 21 വർഷമായി സൗദിയിലെ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന് ഏതാനും ദിവസം മുൻപ് ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് ആണെന്നു കണ്ടെത്തി.

അൻവർ കോവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 4 ദിവസമായി സൗദി അബഹയിലുള്ള ഹസീർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ബാബു കോശി രോഗബാധിതനായി മരിച്ചത്. കഴിഞ്ഞ 30ന് നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP