Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസാ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണം; നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ: താമസ വിസക്കാർക്ക് വിസ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്

മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസാ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണം; നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ: താമസ വിസക്കാർക്ക് വിസ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്

സ്വന്തം ലേഖകൻ

ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണമെന്ന് യുഎഇ അറിയിച്ചു. ജുലൈ 12 മുതൽ നിയമം നിലവിൽവന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ മലയാളികൾ അടക്കം അനേകായിരങ്ങളാണ് വിസാ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടർന്നത്. ഇവരെല്ലാം ഉടൻ രാജ്യം വിടണമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതുക്കിയ നിയമ പ്രകാരം വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്നവർ ഒരു മാസത്തിനുള്ളിൽ രാജ്യം വിടുകയോ, അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യാം. അതല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. യുഎഇയിലുള്ള താമസ വിസക്കാർക്ക് വിസ എമിറേറ്റ്‌സ് ഐഡി എന്നിവ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

മാർച്ച് ഏപ്രിൽ മാസങ്ങളിൽ വിസ കഴിഞ്ഞവർ എത്രയും പെട്ടെന്ന് ഓൺലൈനായി വിസ പുതുക്കൽ നടപടി ആരംഭിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനായി സ്മാർട് സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP