Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സച്ചിൻ പൈലറ്റ് എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിൽ; അവർ നിരന്തരം സംസാരിക്കുന്നുണ്ട് രണ്ട് പേരും പരസ്പര ബഹുമാനമുള്ളവർ; രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽഗാന്ധിയുടെ ഓഫീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയുടെ ഓഫീസ്. 'അദ്ദേഹം (സച്ചിൻ പൈലറ്റ്) എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവർ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേർക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്', രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തിങ്കളാഴ്ച രണ്ടു ട്വീറ്റുകളാണ് രാഹുൽ നടത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിലെ സർക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ലഡാക്കിലെ ചൈനീസ് കടന്നു കയറ്റവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകൾ.

അതേസമയം, സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം തുടരുകയാണ്. സച്ചിൻ പൈലറ്റ് തിരിച്ചുവരണമെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചു. ചർച്ചകൾക്കു വാതിൽ തുറന്നുകിടക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP