Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണക്കേസിൽ ലീഗും കരുങ്ങുന്നു; ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ച കേസിൽ മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പനെ എൻഫോഴ്സമെന്റ് വകുപ്പ് ചോദ്യം ചെയ്തു; അഷ്‌റഫ് പാലാരിവട്ടം അഴിമതിക്കേസിലെ പ്രതി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പിഎ; പാലാരിവട്ടം അഴിമതിക്കേസിനൊപ്പം ലീഗിന് തലവേദനയായി കള്ളപ്പണം വെളുപ്പിക്കൽ കേസും

കള്ളപ്പണക്കേസിൽ ലീഗും കരുങ്ങുന്നു; ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ച കേസിൽ മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പനെ എൻഫോഴ്സമെന്റ് വകുപ്പ് ചോദ്യം ചെയ്തു; അഷ്‌റഫ് പാലാരിവട്ടം അഴിമതിക്കേസിലെ പ്രതി  വി കെ ഇബ്രാഹിംകുഞ്ഞിന്റെ പിഎ; പാലാരിവട്ടം അഴിമതിക്കേസിനൊപ്പം ലീഗിന് തലവേദനയായി കള്ളപ്പണം വെളുപ്പിക്കൽ കേസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരത്ത് സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലെ സ്വർണ്ണക്കടത്തിൽ മലബാറിലെ ചില നേതാക്കളും സംശയത്തിന്റെ നിഴലിലാണെന്ന വാർത്തകൾക്കിടെ, മുസ്ലിംലീഗിന് കരുക്കായി കൊച്ചി കള്ളപ്പണം വെളുപ്പിക്കൽ കേസും. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിയുടെ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ പിഎയും മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഷറഫ് മൂപ്പനെ എൻഫോഴ്സമെന്റ്വകുപ്പ് ചോദ്യംചെയ്തു.

കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യൽ ആറുമണിക്കൂർ നീണ്ടു. ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത അനുയായിയായ അഷറഫ് മൂപ്പൻ ലീഗ് ജില്ലാ നേതാക്കൾക്കെതിരെ വ്യാജരേഖ ചമച്ച സംഭവത്തിലും പ്രധാനിയാണ്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ ജില്ലാ കമ്മിറ്റിയിലെ വിമതവിഭാഗം സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഷറഫ് മൂപ്പനെ ചോദ്യംചെയ്തത്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് അനാവശ്യമായി കുത്തിപ്പൊക്കിയതെന്നാണ് പാർട്ടി നേതൃത്വത്തെ ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ചന്ദ്രിക ദിനപത്രത്തിന്റെ ചെയർമാനാണ് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതി നടന്ന കാലത്താണ് ചന്ദ്രികയുടെ അക്കൗണ്ടിൽ പണം വെളുപ്പിച്ചത് എന്നാണ് കേസ്. ഈ കേസ് പിൻവലിപ്പിക്കാൻ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചെന്ന കേസ് നിലവിലുണ്ട്. പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30-നാണ് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP