Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു; മരിച്ചത് നന്മണ്ട സ്വദേശി സിജിലാൽ; യുവാവിന്റെ അവസാന പരിശോധനാ ഫലവും നെഗറ്റവ്; മരണ കാരണം തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനാലെന്ന് ഡോക്ടർമാർ; മരണം വെന്റിലേറ്ററിൽ കഴിയവെ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിൽ ചെറുവലത്ത് സിജിലേഷാ(33) ണ് മരിച്ചത്. കഴിഞ്ഞ 27 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാനത്തെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

ബംഗളൂരുവിൽ സഹോദരി ഭർത്താവിന്റെ ഫ്രൂട്ട്‌സ് കടയിൽ ജോലി ചെയ്യുകയായിരുന്ന സിജി ലേഷ് സഹോദരൻ ദിലീപിന് അസുഖമായതിന് തുടർന്ന് ജൂൺ 18ന് കാർ മാർഗം നാട്ടിലേക്ക് വരികയായിരുന്നു. വഴിമധ്യേ വയനാട്ടിലെത്തിയപ്പോൾ സി ജിലേഷിനും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടു. കാർ നിർത്തി കുറച്ചു വിശ്രമിച്ചതിനു ശേഷം ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.

സഹോദരന് കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും സിജിലേഷിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ പ്ലാസ്മ തെറാപ്പിക്ക് വിധേയനായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. തലച്ചോറിന് പഴുപ്പ് ഉണ്ടെന്ന സംശയത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

രണ്ടു ദിവസം മുമ്പ് എം ആർ സ്‌കാൻ നടത്തിയപ്പോഴാണ് തലച്ചോറിലെ ഞെരമ്പ് പൊട്ടിയതായി കണ്ടത്. കോവിഡ് ഫലം നെഗറ്റീവായിട്ടും വെന്റിലേറ്ററിൽ കഴിയുകയായിരുന്ന സിജിലേഷിന്റെ മരണം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: പ്രിയ കണ്ണാടിപ്പൊയിൽ മകൾ: വേദിക: സഹോദരങ്ങൾ: ദിലീപ്, സജിവൻ, നിഷ അത്തോളി, ഷിനി പുത്തൂർ വട്ടം;അച്ഛൻ: കുട്ടമ്പൂർ വാഴമ്പറ്റ ക്കണ്ടി രാമൻ കുട്ടി നായർ, അമ്മ: ചേരോത്ത് ദേവി. രാത്രി ഏഴിന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP