Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും നാഷണൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകണമെങ്കിലും ഫാസ് ടാഗ് വിവരങ്ങൾ നൽകണം; കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:രാജ്യമെമ്പാടുമുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ ( എൻ.ഇ.ടി.സി), 'വാഹൻ', പോർട്ടലുമായി പൂർണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് 14 ന് ഇത് എ.പി.ഐയുമായി ചേർത്ത് പ്രവർത്തന സജ്ജമായെന്നും, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി. ഫാസ്ടാഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വി.ഐ.എൻ, വി.ആർ.എൻ.വഴിയാണ് 'വാഹൻ' പോർട്ടലിന് ഇപ്പോൾ ലഭ്യമാകുന്നത്.

ഇതുപ്രകാരം, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും, നാഷണൽ പെർമിറ്റ് ഉള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോഴും ഫാസ്ടാഗ് വിവരങ്ങൾ ശേഖരിച്ചെന്ന് ഉറപ്പു വരുത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

2017 മുതൽ എം.എൻ വിഭാഗത്തിൽപ്പെട്ട പുതിയ വാഹനങ്ങളുടെ വിൽപ്പന സമയത്ത് ഫാസ്ടാഗ് ഘടിപ്പിച്ചിരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു. നാഷണൽ ഹൈവേ ടോൾ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ, ടോൾ നൽകാൻ കഴിയുന്ന സംവിധാനമാണ് ഫാസ്ടാഗ്.

എന്നാൽ ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതും അവ ഉപയോഗിക്കാത്തതും ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടതിനാൽ കൂടുതൽ പരിശോധന നടത്തും. കോവിഡ് സാഹചര്യത്തിൽ, നാഷണൽ ഹൈവേ ടോൾ പ്ലാസകളിൽ കോവിഡ് വ്യാപനം തടയുന്നതിന് ഫാസ്ഗാടിന്റെ ഉപയോഗം സഹായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP