Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണമടഞ്ഞത് കുന്നോത്ത് പറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മ; രോഗം സ്ഥിരീകരിച്ച ഭർത്താവിന്റെ നിലയും അതീവഗുരുതരം; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണമടഞ്ഞത് കുന്നോത്ത് പറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മ; രോഗം സ്ഥിരീകരിച്ച ഭർത്താവിന്റെ നിലയും അതീവഗുരുതരം; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഇവർ അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇവരുടെ ഭർത്താവിന്റെ നിലയും അതീവ ഗുരുതരമാണ്. എന്നാൽ ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് സ്ഥിരീകരണത്തിനു മുമ്പ് ഇയാൾ പാനൂരിലും, കോഴിക്കോടും നടന്ന ചില ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. തുടർന്ന് പുറത്തുവന്ന സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ദീർഘനാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33 ആയി ഉയർന്നു.

ഇന്ന് കോട്ടയത്തും ഒരു കോവിഡ് മരണം റി്പ്പോർട്ട് ചെയ്തു.കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഇദ്ദേഹം വൃക്ക, പ്രമേഹ രോഗിയാണ്. ഓട്ടോ ഡ്രൈവറാണ് അബ്ദുൾ സലാം. ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP