Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; രോഗം ബാധിച്ചത് ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലെ പൊലീസുകാർക്ക്; രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയത് ആശങ്കയ്ക്ക് ഇട നൽകുന്നു

തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; രോഗം ബാധിച്ചത് ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലെ പൊലീസുകാർക്ക്; രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയത് ആശങ്കയ്ക്ക് ഇട നൽകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കന്റോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നതാണ്.

അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുൾ സലാമിന്റെ രോഗ ഉറവിടം വ്യക്തമല്ല. പാറത്തോട് സ്വദേശിയായ ഇയാളെ ജൂലൈ 6 നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിരിക്കെയാണ് മരണം സംഭവിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP