Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീച്ചുകളിലെത്തി ആഘോഷിച്ചാൽ മാത്രം പോരാ; ശുചിത്വവും പാലിക്കണം; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കാൻ ഒരുങ്ങി ഖത്തർ

ബീച്ചുകളിലെത്തി ആഘോഷിച്ചാൽ മാത്രം പോരാ; ശുചിത്വവും പാലിക്കണം; മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കാൻ ഒരുങ്ങി ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: ഒഴിവുസമയങ്ങൾ ചെലവിടാൻ ബീച്ചുകളിലേക്ക് എത്തുന്നവർ ആഘോഷങ്ങൾ കഴിഞ്ഞു മടങ്ങിയാൽ മാത്രം പോരാ. ഇനി മുതൽ പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ബീച്ചിൽ വലിച്ചെറിഞ്ഞ രീതിയിൽ കിടക്കുന്ന സാഹചര്യത്തിലാണ് ഖത്തർ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ഇനി മുതൽ ബീച്ചുകളിലെത്തുന്നവരുടെ കൂടി ഉത്തരവാദിത്വമാണ് പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത്. അതിനാൽ തന്നെ, മാലിന്യങ്ങൾ ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യനിക്ഷേപ പെട്ടികളിൽ ഇടേണ്ടതാണ്. ക്ലീനിങ് ജോലികൾക്ക് നഗരസഭാ തൊഴിലാളികളും പ്രവർത്തിക്കുന്നതാണ്. പൊതുശുചിത്വം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുവാനാണ് തീരുമാനം.

നടപ്പാതകൾ, റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുപ്പുകയോ ടിഷ്യൂ പേപ്പർ, മാലിന്യം, ഒഴിഞ്ഞ പായ്ക്കറ്റുകൾ എന്നിവ വലിച്ചെറിയുകയോ ചെയ്താൽ -500 റിയാൽ ആണ് പിഴ നൽകേണ്ടി വരിക. പൂന്തോട്ടങ്ങൾ, ബീച്ചുകൾ, പൊതുഇടങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യമാലിന്യങ്ങൾ വലിച്ചെറിഞ്ഞാലും -500 റിയാൽ നൽകണം. വീടുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ മുമ്പിൽ മാലിന്യമോ ഭക്ഷണ അവശിഷ്ടങ്ങളോ കടലാസോ ഉപേക്ഷിച്ചാൽ -300 റിയാൽ പിഴ ഒടുക്കേണ്ടി വരും.

മാത്രമല്ല, റോഡിന് അല്ലെങ്കിൽ പൊതുസ്ഥലത്തിന് അഭിമുഖമായി ജനലുകളിലോ ബാൽക്കണികളിലോ വസ്ത്രങ്ങൾ, കാർപെറ്റുകൾ, കവറുകൾ എന്നിവ തൂക്കി ഇട്ടാൽ -500 റിയാൽ, വാണിജ്യ സ്ഥാപനങ്ങളുടെ മുമ്പിൽ അല്ലെങ്കിൽ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ പെട്ടികൾക്ക് സമീപത്തായി മാലിന്യം, മാലിന്യമടങ്ങിയ ബാഗുകൾ, കാലി കുപ്പികൾ എന്നിവ വലിച്ചെറിഞ്ഞാൽ -500 റിയാൽ എന്നിങ്ങനെയും നൽകണം.

ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് 500 റിയാലും ഗുരുതരമായ ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 25,000 റിയാലിൽ കുറയാതെ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP