Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീം കോടതി വിധി യു ഡി എഫ് നിലപാടിനുള്ള അംഗീകാരം; ശ്രീപത്മനാഭന്റെ സ്വത്തുക്കൾ ശ്രീപത്മനാഭന് തന്നെയാണ് എന്ന വിധി ഭക്തജനങ്ങളുടെ വിജയമായിട്ടാണ് കണക്കാക്കുന്നതെന്നും രമേശ് ചെന്നിത്തല

സുപ്രീം കോടതി വിധി യു ഡി എഫ് നിലപാടിനുള്ള അംഗീകാരം; ശ്രീപത്മനാഭന്റെ സ്വത്തുക്കൾ ശ്രീപത്മനാഭന് തന്നെയാണ് എന്ന  വിധി ഭക്തജനങ്ങളുടെ വിജയമായിട്ടാണ് കണക്കാക്കുന്നതെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു ഡി എഫ് സർക്കാർ എടുത്ത നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി. വിശ്വാസ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.

ശ്രീപത്മനാഭന്റെ സ്വത്തുക്കൾ ശ്രീപത്മനാഭന് തന്നെയാണ് എന്ന് അസന്നിഗ്ധമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.ഭക്തജനങ്ങളുടെ വിജയമായിട്ടാണ് താൻ ഈ വിധിയെ കണക്കാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിലും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് കഴിഞ്ഞ യു ഡി എഫ് സർക്കാർ കൈക്കൊണ്ടത്്്. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ കാര്യത്തിലും അതേ നിലപാട് തന്നെയായിരുന്നു. ഈ നിലപാട് ഇപ്പോൾ സുപ്രിം കോടതി പൂർണ്ണമായും അംഗീകരിച്ചിരിക്കുകയാണ്. സുപ്രിം കോടതി വിധിക്കതിരെ അപ്പീൽ പൊകേണ്ടതില്ലന്ന വിവേകം സർക്കാരിനുദിച്ചതിൽ ആശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP