Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറളത്ത് ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും സിപിഎമ്മും യൂത്ത് ലീഗും

ആറളത്ത് ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും സിപിഎമ്മും യൂത്ത് ലീഗും

സ്വന്തം ലേഖകൻ

ഇരിട്ടി: ആറളം പറമ്പത്തെക്കണ്ടിയിൽ നടന്ന സ്‌ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തി ഉറവിടം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് ആറളം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ മേഖല പ്രസിഡന്റ് ജലീൽ കൂരൻ, ഷരീഫ്, നൗഫൽ റയീസ്, ഷഫീഖ് എന്നിവർ സംസാരിച്ചു.

സ്‌ഫോടനത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ആറളം പഞ്ചായത്ത് കമ്മിറ്റി അവശ്യപ്പെട്ടു. സ്ഫോടനത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സത്താർ ഉളിയിൽ അധ്യക്ഷത വഹിച്ചു.

സംഭവത്തിൽ സിപിഎമ്മും യൂത്ത്ലീഗും പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ആറളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ഏരിയ കമ്മിറ്റി അംഗം വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. ഇ.പി. രമേശൻ, പി.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. യൂത്ത്ലീഗിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിന് യു.വി. തുഫൈൽ, അജ്മൽ വാദിനൂർ, യു.വി. ജാബിർ, കെ.പി. റമീസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP