Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഷണക്കുറ്റത്തിന് ജയിലിൽ കിടന്നപ്പോൾ സൗഹൃദത്തിലായി; വേഗത്തിൽ പണമുണ്ടാക്കാൻ മാർഗം കഞ്ചാവ് കടത്താണെന്ന് മനസ്സിലാക്കി പണിക്കിറങ്ങി; ആന്ധ്രയിൽ പോയി രണ്ട് കാറുകളിൽ കഞ്ചാവുമായി നാട്ടിലേക്ക് വരവെ അറസ്റ്റിലായി നാൽവർ സംഘം; അബ്ദുൽ വഹാബിനെയും കൂട്ടരെയും പൊക്കിയത് മലപ്പുറം എക്സൈസ് അധികൃതർ

മോഷണക്കുറ്റത്തിന് ജയിലിൽ കിടന്നപ്പോൾ സൗഹൃദത്തിലായി; വേഗത്തിൽ പണമുണ്ടാക്കാൻ മാർഗം കഞ്ചാവ് കടത്താണെന്ന് മനസ്സിലാക്കി പണിക്കിറങ്ങി; ആന്ധ്രയിൽ പോയി രണ്ട് കാറുകളിൽ കഞ്ചാവുമായി നാട്ടിലേക്ക് വരവെ അറസ്റ്റിലായി നാൽവർ സംഘം; അബ്ദുൽ വഹാബിനെയും കൂട്ടരെയും പൊക്കിയത് മലപ്പുറം എക്സൈസ് അധികൃതർ

ജംഷാദ് മലപ്പുറം

മലപ്പുറം: വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാ പ്രദേശിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ. മോഷണക്കുറ്റത്തിന് ജയിൽകിടന്നപ്പോൾ സൗഹൃദത്തിലായ പ്രതികൾ വേഗത്തിൽ പണമുണ്ടാക്കാൻ മാർഗം കഞ്ചാവ് കടത്താണെന്ന് പറഞ്ഞുറപ്പിച്ചാണ് ഈ പണിക്ക് തിരിച്ചത്. അവസാനം ആന്ധ്രയിൽ നിന്നും രണ്ടുകാറുകളിലായി കഞ്ചാവ് കടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ആന്ധ്രാ പ്രദേശിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന നാലുകിലോ കഞ്ചാവുമായി നാലുപേർ മലപ്പുറം വണ്ടൂരിൽവച്ചാണ് പിടിയിലായത്.

രണ്ടു കാറുകളിലായി വരികയായിരുന്ന ഇവരെ വണ്ടൂർ പോരൂർ തോട്ടുപുറത്ത് വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ വഹാബ് (31), കല്ലായി സ്വദേശി പി വി പ്രമീസ് (34), എടക്കര ഉതിരക്കുളം തീക്കുന്നൻ ഡബിലേഷ് (34), ചെറുവണ്ണൂർ സ്വദേശി സറജു (37) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും നാല് കിലോ കഞ്ചാവിന് പുറമെ കടത്താനുപയോഗിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണക്കുറ്റത്തിനുൾപ്പെടെ പ്രതികൾ മുൻപും പൊലീസിൽ അറസ്റ്റിലായവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജയിലിൽ വെച്ച് പരിചയപ്പെട്ടാണ് ഇവർ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. വിശാഖപട്ടണത്ത് നിന്നും ലോറിയിൽ ബെംഗളൂരുവിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്നും മുത്തങ്ങ വഴി കേരളത്തിൽ എത്തിക്കുകയായിരുന്നു. വലിയ അളവിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് നേരത്തെ എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് തൃശൂർ, മലപ്പുറം എക്സൈസ് ഇന്റലിജൻസ്, തിരൂർ എക്സൈസ് സർക്കിൾ, കാളികാവ് എക്സൈസ് റൈഞ്ച് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്.

തൃശൂർ എക്സൈസ് ഇന്റലിജന്റ്‌സ് ഇൻസ്‌പെക്ടർ എസ് മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മണികണ്ഠൻ, ഷിബു, മലപ്പുറം ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ, തിരൂർ സർക്കിൾ ഓഫീസിലെ മനോജൻ, മുഹമ്മദാലി, കാളികാവ് റൈഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദ്, പ്രിവന്റീവ് ഓഫീസർമാരായ എൻ ശങ്കരനാരായണൻ, പി അശോക്, എം കെ ശശിധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷിൽ നായർ, ഷംനാസ്, അഫ്സൽ, ലിജിൻ, എം സോണിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP