Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റബ്ബറിന് ഇടവിളകൾ - കോൾസെന്ററിൽ വിളിക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റബ്ബർ തോട്ടങ്ങളിൽ ഇടവിളകൾ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് റബ്ബർ ബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ജോയിന്റ് ഡയറക്ടർ ഡോ. എം.ഡി. ജെസ്സി ജൂലൈ 15-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കോൾസെന്ററിൽ കർഷകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതാണ്. കോൾസെന്റർ നമ്പർ : 0481 2576622.

റബ്ബർ തോട്ടങ്ങളിൽ നിന്ന് അധികവരുമാനം നേടാൻ ഇടവിളക്കൃഷി കർഷകരെ സഹായിക്കും. മുഖ്യവിളയായ റബ്ബറിന് ദോഷകരമല്ലാത്ത വിധത്തിൽ അപക്വ കാലഘട്ടത്തിൽ വാഴ, കൈത, പച്ചക്കറികൾ തുടങ്ങിയവ കൃഷിചെയ്യാവുന്നതാണ്. വിളവെടുപ്പിനു മുമ്പുതന്നെ വരുമാനം നേടാൻ കർഷകന് ഇത് സഹായകമാകും.

തോട്ടത്തിൽ റബ്ബറിനോടൊപ്പം ദീർഘകാലവിളകളായ കൊക്കോ, കാപ്പി, വാനില തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇടവിളകളായി കൃഷി ചെയ്യാവുന്നതാണ്. ഇതിനെകുറിച്ച് വിവിധ പരീക്ഷണ നിരീക്ഷണങ്ങൾ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിനും വേനൽകാലത്ത് മണ്ണിൽ ജലാംശം നിലനിർത്തുന്നതിനും മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനും ബഹുവിളക്കൃഷി സഹായകമാണ്.

റബ്ബർ ബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നുലഭിക്കും. കോൾ സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP