Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താം ക്ലാസ് സേ പരീക്ഷ ഒഴിവാക്കി മുഴുവൻ കുട്ടികൾക്കും പ്രോമോഷൻ നൽകുക: സുകുമാരൻ പെരിയച്ചൂർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷ യിൽ തോൽപ്പിച്ച 4991 കുട്ടികൾക്കുള്ള സേ പരീക്ഷ ഒഴിവാക്കി മുഴുവൻ കുട്ടികൾക്കും പ്രോമോഷൻ നൽകാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.നാലേ കാൽ ലക്ഷം വിദ്യാർത്ഥികളിൽ നിന്നും കേവലം അയ്യായിരം വിദ്യാർത്ഥികളെ ഈ കോവിഡ് കാലത്ത് തോൽപ്പിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷ പോലും നടത്താതെ യാണ് തെലങ്കാന സർക്കാർ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രൊമോഷൻ നൽകിയത്. സി ബി എസ് സി ഇ ക്ലാസ് കയറ്റം നിശ്ചയിച്ചത് പാദവാർഷിക പരീക്ഷ യുടേയും അർധവാർഷിക പരീക്ഷ യുടേയും ശരാശരി കണക്കാക്കിയാണ്. പ്രസ്തുത മാതൃക സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദൂരികരിക്കേണ്ടതാണ്. മോഡറേഷൻ നൽകാതെ യാണ് 98.82 ശതമാനം വിജയിച്ചതെങ്കിൽ തോറ്റ 4991 വിദ്യാർത്ഥികൾക്ക് മോഡറേഷൻ നൽകി വിജയിപ്പിച്ച് കുട്ടികളുടെ പക്ഷത്ത് നിൽക്കാൻ ഈ കോവിഡ് കാലത്ത് ഇനിയും സർക്കാരിന് അവസരമുണ്ടെന്ന് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 68 വിദ്യാർത്ഥികൾ ആണെന്ന ദുഃഖസത്യം ബാലാവകാശ കമ്മീഷൻ കാണാതെ പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP