Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്കായി ഒരു ബിരിയാണി ചലഞ്ച്; ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് ഒരു നേരത്തെ കൈത്താങ്ങ്

പ്രവാസികൾക്കായി ഒരു ബിരിയാണി ചലഞ്ച്; ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് ഒരു നേരത്തെ കൈത്താങ്ങ്

സ്വന്തം ലേഖകൻ

പ്രവാസി സുഹൃത്തുക്കൾ പല മാനസികാവസ്ഥയിൽ നിന്ന് വന്നവരാവും. ജോലി നഷ്ടപ്പെട്ടവർ... അടുത്ത ഉപജീവന മാർഗത്തെ കുറിച്ച വേവലാതി പെടുന്നവർ.. അങ്ങനെ പലവിധം. ഇതിനിടയിൽ നാട്ടിൽ പ്രവാസികൾക്ക് നേരെ ഉണ്ടാവുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ പ്രവാസി സമൂഹത്തിനു ഉണ്ടാകുന്ന വേദന ചെറുതല്ല. നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയെ കെട്ടി പടുക്കാൻ ചോര നീരാക്കി പ്രയത്‌നിക്കുകയും പ്രളയത്തിലും മറ്റു ദുരന്തങ്ങളിലും ഒപ്പം നിന്നവരുമാണ് പ്രവാസികൾ.

ഈ സാഹചര്യത്തിൽ അവർ ഏകരല്ല എന്നു ഊട്ടി ഉറപ്പിക്കാൻ നമ്മളാൽ കഴിയുന്ന ഒരു എളിയ സഹായമായി ബിരിയാണി ചലഞ്ച് നടത്തുകയാണ് തെക്കിനി എന്ന കൂട്ടായ്മ. ചടങ്ങ് ഉദ്ഘാടനം ചെയ്ത ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അക്‌ബർ ഫൈസൽ എല്ലാ യുവജന സംഘടനളോടും തെക്കിനിയെ മാതൃകയാക്കി കൊണ്ട് പ്രവാസികൾക്ക് പിന്തുണ കൊടുക്കുവാൻ ഈ ചലഞ്ച് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

ചാലിശ്ശേരി പഞ്ചായത്ത് പ്രസിദ്ധന്റ് അക്‌ബർ ഫൈസൽ തെക്കിനിയുടെ അംഗങ്ങളായി ശരത്, അമൽ, സന്ദീപ്, അജയ്, അസ്ഹർ, സുധീഷ്, വിബിൻ എന്നിവർ പങ്കെടുത്തു. വളരെ കാലമായി കലാ കായിക മേഖലയിലും മറ്റു സാമൂഹിക മേഖലകളിലേയും പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് തെക്കിനി. ലോക്ക് ഡൗണിന്റെ ആദ്യ കാലങ്ങളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും ആവശ്യമായ മറ്റു പിന്തുണയും നൽകി ആശ്വാസമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP