Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ. മണിക്ക് പിന്തുണയുമായി പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക

ജോസ് കെ. മണിക്ക് പിന്തുണയുമായി പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക

പി. സി. മാത്യു

ഷിക്കാഗോ: അടുത്തയിടെ കേരളത്തിൽ ഉണ്ടായ രഷ്ട്രീയ വ്യതിചലനങ്ങളെ പറ്റി പ്രവാസി കേരളാ കോൺഗ്രസിന്റെ നാഷണൽ ടെലി കോൺഫറൻസ് മീറ്റിംഗിൽ നടന്ന ചർച്ചയിൽ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് എമ്മിനെ പിന്തുണക്കുവാൻ യോഗം തീരുമാനിച്ചു.

നാഷണൽ വർക്കിങ് പ്രസിഡന്റ് പി. സി. മാത്യു വിളിച്ചു കൂട്ടിയ യോഗത്തിൽ മുപ്പതോളം നാഷണൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ നാഷണൽ കോഓർഡിനേറ്റർ ശ്രീ മാത്തുക്കുട്ടി ആലുംപറമ്പിൽ അധ്യക്ഷത വഹിച്ചു. ന്യൂ യോർക്ക് ചാപ്റ്റർ ജോൺ സി. വര്ഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര, ഷിക്കാഗോ ചാപ്റ്റർ സെക്രട്ടറി സജി പുതൃക്കയിൽ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ബാബു പടവത്തിൽ മുതലായവർ പ്രസംഗിച്ചു.

ആദർശ ധീരനായ യുവ നേതാവാണ് ജോസ് കെ. മാണി. ഇരുന്ന് ഇരുന്ന് കസേര വിടുവാൻ മടികാട്ടുന്ന നേതാക്കൾ ഒരു വീണ്ടുവിചാരത്തിനു തയ്യാറാകാത്ത സാഹചര്യത്തിൽ യുവ നേതാക്കൾ മുമ്പോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യു. ഡി. എഫിനെ ശക്തി പെടുത്തുവാൻ ആരാധ്യനായ മുൻ പാർട്ടി ചെയർമാൻ മാണി സാർ നൽകിയ സംഭാവനകൾ മറന്നുകൊണ്ടാണ് കോൺഗ്രെസ്സിലെ ചില നേതാക്കൾ കരുക്കൾ നീക്കിയതെന്നും കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കുവാൻ കാട്ടിയ നടപടി ക്രൂരമായിപ്പോയി എന്നും യോഗം വിലയിരുത്തി. ഇത്തരം നടപടിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ജോസ് കെ. മാണി എടുക്കുന്ന നയത്തെ പരിപൂർണമായി പിന്തുണക്കുന്നു എന്നും യോഗം തീരുമാനിച്ചു. തോമസ് ചാഴിക്കാടൻ എം. പി., റോഷി അഗസ്റ്റിൻ എംഎൽഎ., ഡോ. ജയരാജൻ എം. എൽ എ, ജോസ് ടോം, വർഗീസ് പേരയിൽ, ജോസഫ് എം. പുതുശ്ശേരി, സണ്ണി തെക്കേടം, എൻ. എം. രാജു, സാജൻ തൊടുക, മുതലായ നേതാക്കൾക്ക് യോഗം ആശംസകൾ നേർന്നു.

ഒറ്റയ്ക്ക് നിന്ന് പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണമെന്നും സമയോചിതമായി യോജിക്കുവാൻ പറ്റുന്ന മുന്നണിയുമായി ധാരണയുടെ അടിസ്ഥാനത്തിൽ യോജിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ തെറ്റില്ലയെന്നും ജോൺ സി. വര്ഗീസ് പറഞ്ഞു.

ഏതു പാർട്ടിയും ജനങ്ങളെ സേവിക്കുക്കുവാനാണ് ശ്രമിക്കേണ്ടത്. അത് പ്രവാസി ആയാലും കേരളത്തിൽ ഉള്ളവർ ആയാലും സേവനം ആയിരിക്കണം മുഖമുദ്ര. മാണി സാർ പറഞ്ഞതു പോലെ 'സുന്ദരീയും സുശീലയുമായ ഒരു പെൺ കുട്ടി' യെ പോലെ ആണ് കേരളാ കോൺഗ്രസ് പാർട്ടി എന്നും അവളുടെ ശാലീനത നശിപ്പിക്കുവാൻ അധികാര മോഹികൾ ശ്രമിച്ചാൽ അത് വിജയിക്കുകയില്ലെന്നും സജി പുതൃക്കയിൽ പറഞ്ഞു. തത്കാലം സ്ഥാന മാനങ്ങൾക്കുവേണ്ടി ഓടുന്നവർ ഓടട്ടെ എന്നും തനതായ വ്യക്തിത്വം നിലനിർത്തി പാർട്ടിയെ നയിക്കണമെന്നും യോഗം ജോസ്. കെ. മാണി നേതൃത്വത്തെ അറിയിച്ചു. നാഷണൽ ചെയർമാൻ ജെയ്ബു കുളങ്ങര ആശംസകൾ നേർന്നു.

ലോകം മുഴുവൻ കോവിടിന്റെ ആഘാതത്തിൽ വിഷമിക്കുമ്പോൾ ദുഃഖത്തിലായിരിക്കുന്ന മരിച്ചുപോയവരുടെ ദുഃഖത്തിൽ യോഗം പങ്കു ചേർന്നു. കേരളത്തിൽ എത്തുന്ന പ്രവാസികളോട് കേരള ജനത കാട്ടുന്ന അവഗണക്ക് എതിരെ പ്രതികരിക്കണമെന്ന് യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മിറ്റി അംഗം വര്ഗീസ് കയ്യാലക്കകം സമകാലീക രാഷ്ട്രീയ അവലോകനം നടത്തി. നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ നന്ദി പ്രകാശിപ്പിച്ചു. പുതിയ നാഷണൽ കമ്മിറ്റിയിൽ ചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

മാത്തുക്കുട്ടി ആലും പറമ്പിൽ 773-620-2484

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP