Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാരുണ്യനിധി കൊത്തിക്കാൽ; വിജയികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു

കാരുണ്യനിധി കൊത്തിക്കാൽ; വിജയികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു

സ്വന്തം ലേഖകൻ

കൊത്തിക്കാൽ: അജാനൂർ പഞ്ചായത്തിലെ വാർഡ് 18 ൽ 2019:2020 എസ് എസ് എൽ സി പരിക്ഷയിൽ A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളായ അഭിനന്ദ് കെ.സൂരജ് രാജൻ, ഫാത്തിമത്ത് ഹിദ റിയാസ്, അഭിനവ, അശോക് എന്നിവർക്ക് കൊത്തിക്കാൽ കാരുണ്യനിധിയുടെ വിദ്യഭ്യാസ അവാർഡായ മെമന്റോയും അച്ചിവ്‌മെന്റ് സർട്ടിഫിക്കറ്റും 12/07/2020 ന് ഞായറാഴ്ച വൈകുന്നേരം ഡോ: നൗഫൽ കാഞ്ഞങ്ങാട് വിജയികൾക്ക് നൽകി.

വിദ്യാത്ഥികൾക്കുള്ള ക്വാഷ് അവാർഡ് അഹമ്മദ് കൊത്തിക്കാലൽ, ഖാലിദ് കൊളവയൽ, ഉസ്മാൻ കൊത്തിക്കാൽ, ഹസ്സൻ കൊത്തിക്കാൽ എന്നിവരും ചേർന്ന് നൽകി.

നൗഷാദ് കൊത്തിക്കാലിന്റെ അദ്ധ്യക്ഷതയിൽ അഹമ്മദ് കൊത്തിക്കാൽ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ: നൗഫൽ കളനാട്, ഷെഫിഖ് കൊത്തിക്കൽ, ഷൗക്കത്തുകൊത്തിക്കാൽ, എന്നിവർ സംസാരിച്ചു. ഖാലിദ് കൊളവയൽ സ്വാഗതവും, ഉസ്മാൻ കൊത്തിക്കാൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP