Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായി എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്നയുമായി സ്പീക്കർക്ക് സൗഹൃദമുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തിൽ സ്പീക്കർ രാജിവയ്ക്കണം; മുഖ്യമന്ത്രിയും മാറിയേ മതിയാകൂ; അവിശ്വാസത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം; മുഖ്യമന്ത്രിയേയും സ്പീക്കറേയും പ്രതിക്കൂട്ടിലാക്കാൻ യുഡിഎഫ്

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായി എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്നയുമായി സ്പീക്കർക്ക് സൗഹൃദമുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തിൽ സ്പീക്കർ രാജിവയ്ക്കണം; മുഖ്യമന്ത്രിയും മാറിയേ മതിയാകൂ; അവിശ്വാസത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം; മുഖ്യമന്ത്രിയേയും സ്പീക്കറേയും പ്രതിക്കൂട്ടിലാക്കാൻ യുഡിഎഫ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരിനും സ്പീക്കർക്കുമെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടു വരും. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായി എൻ.ഐ.എ. കസ്റ്റഡിയിൽ എടുത്തിരിക്കുന്ന സ്വപ്നയുമായി സ്പീക്കർക്ക് സൗഹൃദമുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതായി യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

ഇതിനെക്കുറിച്ച് യു.ഡി.എഫിനുള്ളിൽ നടന്ന ചർച്ചയിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും കൊണ്ടുവരണം എന്നതാണ് തീരുമാനമെന്നും ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹന്നാൻ അറിയിച്ചു. പ്രമേയങ്ങൾ എന്ന് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല എന്നും അതിനെക്കുറിച്ച് മറ്റ് നേതാക്കന്മാരുമായി ചർച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് അറിയിക്കുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വർണക്കടത്ത് കേസിലെ പ്രതിയായ യുവതിയുമായി ഇത്തരത്തിൽ സൗഹൃദബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല, അതുകൊണ്ടുതന്നെ സർക്കാരിനും സ്പീക്കർക്കുമെതിരെ രാഷ്ട്രീയനീക്കം നടത്തണം എന്നാണ് യു.ഡി.എഫ്. നേതാക്കളുടെ നിലപാട് - ബെന്നി ബെഹന്നാൻ പറഞ്ഞു.

കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെട്ട പ്രതികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നടത്തിയ നീക്കങ്ങൾ സംബന്ധിച്ച് വ്യക്തത വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി വീണ്ടും ആവശ്യപ്പെടുന്നതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP