Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.78% വിജയം; മേഖലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച വിജയം നേടിയത് തിരുവനന്തപുരം; രണ്ടാമത് ബംഗളുരു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 88.78% വിജയം; മേഖലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച വിജയം നേടിയത് തിരുവനന്തപുരം; രണ്ടാമത് ബംഗളുരു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ വെബ് സൈറ്റിൽ ഫലം ലഭ്യമാവുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.

ആകെ പരീക്ഷ എഴുതിയതിൽ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് 83.40 ശതമാനം ആയിരുന്നു. തിരുവനന്തപുരമാണ് മേഖലാടിസ്ഥാനത്തിൽ ഏറ്റവും മുന്നിൽ. 97.67 ശതമാനം പേർ തിരുവനന്തപുരം മേഖലയിൽ വിജയം നേടി. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നിൽ.

കോവിഡ് വ്യാപനം മൂലം പൂർത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാർക്കുകൾ നേരത്തെ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് തയാറാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്കു സ്‌കോർ മെച്ചപ്പെടുത്താൻ ഓപ്ഷനൽ പരീക്ഷയെഴുതാൻ അവസരം നൽകും.

എല്ലാ പരീക്ഷകളും എഴുതിയ കുട്ടികളുടെ ഫലം പരീക്ഷാ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് സിബിഎസ്സി മാർഗരേഖയിൽ വ്യക്തമാക്കിയിരുന്നു. മൂന്നു വിഷയത്തിൽ കൂടുതൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്, മികച്ച പ്രകടനം നടത്തിയ മൂന്നു പരീക്ഷകളുടെ ശരാശരി മാർക്ക് എഴുതാത്ത വിഷയങ്ങൾക്കു നൽകി. മൂന്നു വിഷയങ്ങളിൽ മാത്രം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്, മികച്ച പ്രകടനം നടത്തിയ രണ്ടു വിഷയങ്ങളിലെ ശരാശരി മാർക്കാണ് എഴുതാത്ത വിഷങ്ങൾക്കു നൽകിയത്.

ഒന്നോ രണ്ടോ വിഷങ്ങളിലെ പരീക്ഷ മാത്രം എഴുതിയ വളരെ കുറച്ചു വിദ്യാർത്ഥികളുണ്ട്. പ്രധാനമായും ഡൽഹിയിൽനിന്നുള്ളവരാണ് ഇവർ. എഴുതിയ പരീക്ഷകളിലെ മാർക്കും ഇന്റേണൽ പരീക്ഷകളിലെ മാർക്കും അനുസരിച്ചാണ് ഫലം തയാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP