Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ പ്രസിഡന്റിന് ജന്മദിനാശംസകൾ

ഫോമാ പ്രസിഡന്റിന് ജന്മദിനാശംസകൾ

രാജു ശങ്കരത്തിൽ

ഫോമാ പിറവി കൊണ്ടപ്പോൾ ആരും സ്വപ്നത്തിൽപോലും കരുതിയില്ല ഇത്രയും ഉയർച്ചയിലേക്കു കുതിക്കുന്ന ഒരു പ്രസ്ഥാനമായി മാറുമെന്ന്. പെറ്റുവീണ കുഞ്ഞിനെ എന്നപോലെ അതിന്റെ ശൈശവ ദിശയിൽ മാക്‌സിമം കെയർ കൊടുത്തു പേരിട്ടു വളർത്തുവാനും കരുതുവാനും ആദ്യ പ്രസിഡന്റ് പിയപ്പെട്ട ശശിധരൻ സാർ കാണിച്ച ആ പിതൃ സ്‌നേഹത്തെ നന്ദിപൂർവ്വം ഇത്തരുണത്തിൽ സ്മരിക്കുന്നു. പിന്നീട് വന്ന ഓരോ ഭരണ സമിതിയും അവരാൽ കഴിയുന്ന മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ചു ഫോമയെ വളർത്തുവാൻ സ്തുത്യർഹമായ പങ്കു വഹിച്ചു. എന്നാൽ പിന്നീട് ഫോമയുടെ അമരത്തെത്തിയ ഫിലിപ്പ് ചാമത്തിൽ എന്ന രാജുച്ചായൻ ഫോമാ കണ്ട എക്കാലത്തെയും മികച്ച പ്രസിഡന്റായി മാറുന്ന കാഴ്ചയാണ് ഏവർക്കും കാണുവാൻ സാധിച്ചത്.

മുൻകൂട്ടി തീരുമാനിക്കാതെയും, ഒരു കാര്യസാധ്യത്തിനുമല്ലാതെയുമായി പല വേദിയിയിലും അദേഹത്തെ മുന്നിൽ ഇരുത്തിക്കൊണ്ട് ഞാൻ പറഞ്ഞ ആ വിശേഷണം വീണ്ടും ഇവിടെ ആവർത്തിക്കുകയാണ്. 'ഭാഗ്യവാനായ ഫോമയുടെ പ്രസിഡന്റ്'. ആ വിശേഷണം എന്തുകൊണ്ടും അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. ഏതൊരു സംഘടന ആയാലും അധികം താമസിക്കാതെ ചില പൊട്ടലും ചീറ്റലും വിഴുപ്പലക്കലും ഉടലെടുക്കും. അതിൽ പലതും പുറലോകത്ത് എത്തുകയും ചെയ്യും. എന്നാൽ നാളിതുവരെ അങ്ങനെയുള്ള ഒരാക്ഷേപം അദ്ദേഹത്തിന്റെ കാലത്ത് ഫോമയിൽ ഉടലെടുത്തിട്ടില്ല. മാത്രവുമല്ല, മുന്നോട്ടു വച്ച എല്ലാ പദ്ധതികളും വൻ വിജയവുമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രം. അതാണ് അദ്ദേഹത്തെ ഭാഗ്യവാനായ പ്രസിഡന്റ് എന്ന് വിളിക്കുവാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.

കേരളം കണ്ട ഏറ്റവും വലിയ ഭീകര പ്രളയത്തിൽ കിടപ്പാടമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർക്കായി തിരുവല്ലായ്ക്കടുത്തു കടപ്രയിൽ ആധുനിക സൗകര്യങ്ങളോടുകൂടി അതിവേഗം നിർമ്മിച്ചു നൽകിയ നാൽപ്പതു വീടുകളുടെ താക്കോൽ ദാന കർമ്മം നടന്നപ്പോൾ അത് ഫോമയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട സുവർണ്ണ നിമിഷങ്ങളായി മാറി. അതുവഴി ഫോമയുടെ യശസ്സ് വാനോളം ഉയർന്നു. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനോടകം ഫോമാ ചെയ്തുകഴിഞ്ഞു. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർധനരായ അൻപത്തിയഞ്ചു നേഴ്സിങ് വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപാ വീതം നൽകിക്കൊണ്ടുള്ള സ്‌കോളർഷിപ്പ് പദ്ധതി ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജോസ് ഏബ്രഹാം, ഷിനു ജോസഫ്, വിൻസന്റ് ബോസ് മാത്യു, സാജു ജോസഫ്, ജെയിൻ കണ്ണച്ചാൻപറമ്പിൽ തുടങ്ങി നിരവധി ആൾക്കാരുടെ ഒറ്റക്കെട്ടായുള്ള ശക്തമായ നേതൃത്വ പിന്തുണ ഫോമയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തന വിജയങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.

കഴിഞ്ഞ വർഷം ഡാളസ്സിൽ നടത്തിയ ഫോമയുടെ മീറ്റിംഗിൽ പങ്കെടുത്തതുവഴി അദ്ദേഹത്തിന്റെയും, അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും ആദിത്യ മര്യാദ അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഓരോ ടേബിളിലും ചെന്ന് കഴിച്ച തീർന്ന പ്ലെയ്റ്റുകൾ ടേബിളിൽ നിന്നും നീക്കം ചെയ്യുന്നതോടൊപ്പം, ആവശ്യത്തിന് ഫുഡ്ഡ് കിട്ടിയോ എന്ന അന്വേഷണവും ആ കരുതലും ആർക്കും മറക്കാൻ പറ്റുന്നതല്ല.

ജന്മദിനം എന്ന ഈ പുണ്യ ദിനത്തിൽ ഫിലിപ്പ് ചാമത്തിൽ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട രാജുച്ചായന് ഒരായിരമായിരം നന്മകൾ നിറഞ്ഞ ജന്മദിനാശംസകൾ ...! ആയിരം പൂർണ്ണചന്ദ്രന്മാരെ കണി കാണുവാൻ അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നും, ഇനി വരും നാളുകൾ കൂടുതൽ തിളക്കത്തോട് ഊതിക്കാച്ചിയ പൊന്നുപോലെ ശോഭിക്കുവാൻ സർവ്വശക്തൻ ഇടയാക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP