Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടെത്തിയ സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുൽ ഗാന്ധിയും സോണിയയും; മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിലേക്ക് നീങ്ങാൻ ഇരുവർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ സച്ചിൻ പൈലറ്റും; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എംഎൽഎമാർക്കായി ചരടുവലികൾ നടക്കവേ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അനുയായിയുടെ വസതിയിൽ ആദായനികുതി റെയ്ഡ്

30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടെത്തിയ സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുൽ ഗാന്ധിയും സോണിയയും; മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിലേക്ക് നീങ്ങാൻ ഇരുവർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ സച്ചിൻ പൈലറ്റും; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എംഎൽഎമാർക്കായി ചരടുവലികൾ നടക്കവേ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അനുയായിയുടെ വസതിയിൽ ആദായനികുതി റെയ്ഡ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് സച്ചിൻ പൈലറ്റ് ഡൽഹിക്ക് വണ്ടി കയറിയത്. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം സച്ചിൻ പൈലറ്റിന് പിന്തുണ കുറയുന്നു എന്നാണ്. മുഖ്യമന്ത്രി മോഹവുമായി ഡൽഹിയിൽ എത്തിയ സച്ചിൻ പൈലറ്റിനോട് മുഖം തിരിച്ചിരിക്കയാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും. രാജസ്ഥാൻ സർക്കാരിൽനിന്നും ഇടഞ്ഞ് നിൽക്കുന്ന സച്ചിൻ പൈലറ്റുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്താൻ തയ്യാറായിട്ടില്ലെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വവുമായി വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയ പൈലറ്റിന് ഇതുവരെയും ഇരു നേതാക്കളെയും കാണാൻ അനുമതി ലഭിച്ചിട്ടില്ല.

പൈലറ്റ് ഞായറാഴ്ച സോണിയ ഗാന്ധിയെ കാണുമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് രാഹുലുമായും ചർച്ച നടത്തിയേക്കും എന്ന സൂചനകളും ഉയർന്നിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റുമായുള്ള തർക്കങ്ങൾ ഒഴിവാകണമെന്നാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിലേക്ക് നീങ്ങാൻ ഇരുവർക്കും താൽപര്യമില്ല. ഇക്കാര്യം സോണിയയും രാഹുലും ചില നേതാക്കൾ വഴി അറിയിച്ചിട്ടുണ്ട്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും സച്ചിൻ പൈലറ്റ് പ്രതീക്ഷിക്കുന്നില്ല. ഒരുഘട്ടത്തിൽ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന ആലോചന നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടന്നിരുന്നെങ്കിലും പൈലറ്റ് ചെറുപ്പമായതുകൊണ്ട് അൽപം കൂടി കാത്തിരിക്കാനാണ് പാർട്ടി നേതൃത്വം അന്ന് അന്തിമമായി അറിയിച്ചുരുന്നത്. തുടർന്നാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ച് വകുപ്പുകളും കോൺഗ്രസ് സംസ്ഥാനാധ്യക്ഷ ചുമതലയും നൽകിയത്.

2018ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നോട് നീതി പുലർത്തിയില്ല എന്ന തോന്നലിൽ സച്ചിൻ പൈലറ്റിനുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതിന് ശേഷം പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള വിള്ളൽ വർധിക്കുകയായിരുന്നു. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്ന സമയത്തുതന്നെ സച്ചിൻ പൈലറ്റും അത്തരമൊരു നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൈലറ്റ് ബിജെപിയുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു ഈ റിപ്പോർട്ടുകളുടെ ഉള്ളടക്കം. രാജ്യസഭാ തെരഞ്ഞെടുപ്പോടെ പൈലറ്റ് പാളയം മാറുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ നിരാശയായിരുന്നു ഫലമെന്ന് സിന്ധ്യയുടെ അടുപ്പക്കാരിലൊരാൾ പറഞ്ഞു.

അതേസമയം രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയുടെ വസതിയിൽ ആദായ നികുതി പരിശോധനയും നടന്നു. ഗെഹ്‌ലോട്ടിന്റെ അനുയായി ദർമേന്ദ്രർ റാത്തോറിന്റെ വസതിയിലാണ് പരിശോധന. ജൂവലറി ഉടമയായ രാജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. രാജസ്ഥാനിലേയും ഡൽഹിയിലേയും 12ഓളം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. 200ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.

സചിൻ പൈലറ്റ് 30 എംഎ‍ൽഎമാരുമായി ഡൽഹിയിലെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്ന വാർത്തകൾ വന്നത്. തുടർന്ന് തിങ്കളാഴ്ച 10.30ന് നിയമസഭാ കക്ഷി യോഗം നടത്താൻ അശോക് ഗെഹ്‌ലോട്ട് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എംഎ‍ൽഎമാർക്ക് വിപ്പ് നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP