Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് വെയ്സ്റ്റ് ബാൻഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്തൽ; പിടിയിലായത് തമിഴ് നാട്ടുകാർ; ദുബായിൽ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളും കാസർകോട് സ്വദേശിയും കണ്ണൂരിൽ കടത്തിയത് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം; സ്വർണ്ണ കടത്ത് തുടരുമ്പോൾ

തിരുവനന്തപുരത്ത് വെയ്സ്റ്റ് ബാൻഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്തൽ; പിടിയിലായത് തമിഴ് നാട്ടുകാർ; ദുബായിൽ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളും കാസർകോട് സ്വദേശിയും കണ്ണൂരിൽ കടത്തിയത് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം; സ്വർണ്ണ കടത്ത് തുടരുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1.45 കിലോ സ്വർണം ഇവരിൽ നിന്ന് കണ്ടെടുത്തു. കണ്ണൂരിലും സ്വർണ്ണ വേട്ട നടന്നു. ഇന്നലെ കരിപ്പൂരിലും സ്വർണം കടത്ത് നടന്നിരുന്നു.

തിരുവനന്തപുരത്ത് വെയ്സ്റ്റ് ബാൻഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെ ഉന്നതബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. 1.25 കോടിയുടെ സ്വർണമാണ് ഏഴ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളേയും ഒരു കാസർകോട് സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP