Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്തിന്റെ പങ്ക് ക്വട്ടേഷൻ സംഘങ്ങളെ വളർത്താൻ സിപിഎം ഉപയോഗിക്കുന്നു; ടി പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ പി. മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നു; സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടേയും പാർട്ടി ക്രിമിനലുകളുടേയും ബന്ധവും എൻഐഎ അന്വേഷിക്കണം: സിപിഎമ്മിനെതിരെ കെ കെ രമ

സ്വർണക്കടത്തിന്റെ പങ്ക് ക്വട്ടേഷൻ സംഘങ്ങളെ വളർത്താൻ സിപിഎം ഉപയോഗിക്കുന്നു; ടി പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ പി. മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നു; സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടേയും പാർട്ടി ക്രിമിനലുകളുടേയും ബന്ധവും എൻഐഎ അന്വേഷിക്കണം: സിപിഎമ്മിനെതിരെ കെ കെ രമ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ സിപിഎമ്മിന് ബന്ധമെന്ന് ആരോപിച്ചു ആർഎംപി നേതാവ് കെ കെ രമ. സ്വർണ കള്ളക്കടത്തുകാരുമായി സിപിഎം നേതാക്കൾക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്നും രമ വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നതിന്റെ സിസിസി ദൃശ്യങ്ങൾ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടതെന്നും രമ. കേരളത്തിലേക്ക് നടക്കുന്ന സ്വർണ്ണക്കടത്തുമായി സിപിഐഎം നേതാക്കളുടെ ബന്ധം ഇപ്പോഴത്തെ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും രമ.

കെ.കെ രമയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

സ്വർണ കള്ളക്കടത്തിന്റെ ലാഭത്തിൽ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷൻ സംഘങ്ങളെ വളർത്താനും സംരക്ഷിക്കാനുമാണ് സിപിഎം നേതൃത്വം ഉപയോഗിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു. സ്വർണ കള്ളക്കടത്തുകാരുമായി സിപിഎം നേതാക്കൾക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്നത് നിരവധി തവണ തെളിയിക്കപ്പെട്ടതുമാണല്ലോ. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയുമ്പോൾ സിപിഎമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വർണ കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നതിന്റെ CCTV ദൃശ്യങ്ങൾ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്.

കുറച്ചു ദിവസത്തെ വാർത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന കൊടിസുനിയെ പോലുള്ള സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകൾ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വർണ്ണ കള്ളക്കടത്തിൽ ഫോൺവഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്.

കേരളത്തിലേക്ക് നടക്കുന്ന സ്വർണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാർട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോൾ എൻഐഎ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തപ്പെടേണ്ടതുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP