Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താൻ മരണക്കിടക്കയിലാണെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ്, തൊട്ടുപിന്നാലെ മരണവാർത്ത; ബോളിവുഡ് നടി ദിവ്യ ചൗക്സേയുടെ വിയോഗത്തിൽ വേദനയോടെ ആരാധകർ

താൻ മരണക്കിടക്കയിലാണെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ്, തൊട്ടുപിന്നാലെ മരണവാർത്ത; ബോളിവുഡ് നടി ദിവ്യ ചൗക്സേയുടെ വിയോഗത്തിൽ വേദനയോടെ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബോളിവുഡ് നടിയും ഗായികയുമായി ദിവ്യ ചൗക്‌സേ അന്തരിച്ചു. 28 വയസായിരുന്നു. ഒന്നര വർഷമായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അവർ. ഞായറാഴ്ച രാവിലെ സ്വന്തം നാടായ ഭോപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംവിധായകൻ മൻജോയ് മുഖർജിയാണ് മരണവാർത്ത അറിയിച്ചത്.

ഒന്നര വർഷമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം രോഗം ഭേദമായെങ്കിലും കുറച്ച് മാസങ്ങൾക്ക് ശേഷം വീണ്ടും വരികയായിരുന്നു. ഈ തവണ കാൻസറിനെ മറികടക്കാൻ അവൾക്കായില്ല- ദിവ്യയുടെ മരണ വിവരം അറിയിച്ചുകൊണ്ട് മൻജോയ് കുറിച്ചു. ദിവ്യ ആദ്യമായി അഭിനയിച്ച ഹേ അപ്ന ദിൽ തോ അവാരയുടെ സംവിധായകനാണ് മൻജോയ്.

താൻ മരണക്കിടക്കയിലാണ് എന്ന് പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ദിവ്യ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആരാധകരെ കണ്ണീരിൽ ആഴ്‌ത്തുകയാണ് താരത്തിന്റെ അവസാന വാക്കുകൾ. മാസങ്ങളായി താൻ കടന്നു പോയ വേദനകളെക്കുറിച്ചും ദിവ്യ കുറിച്ചിട്ടുണ്ട്. വേദനകളില്ലാത്ത മറ്റൊരു ജീവിതം തനിക്കായി കാത്തിരിപ്പുണ്ടാകും എന്നും ദിവ്യ കുറിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP