Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു; സഭാ ആസ്ഥാനത്ത് നടന്ന ശുശ്രൂഷയിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികനായി

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു; സഭാ ആസ്ഥാനത്ത് നടന്ന ശുശ്രൂഷയിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികനായി

സ്വന്തം ലേഖകൻ

തിരുവല്ല: ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു. കുർബാനമധ്യേയായിരുന്നു ചുമതലയേൽക്കൽ ശുശ്രൂഷ. സഭാ ആസ്ഥാനത്തെ പുലാത്തീൻ ചാപ്പലിൽ നടന്ന ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ സഹകാർമികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി റവ. തോമസ് സി.അലക്‌സാണ്ടർ, അൽമായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് എന്നിവർ സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കൈ മുത്തിയതോടെ ശുശ്രൂഷകൾ അവസാനിച്ചു. ലളിതമായ ചടങ്ങിൽ ബിഷപ്പുമാരും സഭാ സ്ഥാനികളും കൂടാതെ സഫ്രഗൻ മെത്രാപ്പൊലീത്തയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ.ജെ.ചാക്കോയുടെയും ശിമോനി ചാക്കോയുടെയും മകനായി 1949 ഫെബ്രുവരി 19ന് ജനിച്ച മാർ തിയഡോഷ്യസ് 1989 ഡിസംബർ 9 നാണ് എപ്പിസ്‌കോപ്പയായി ഉയർത്തപ്പെട്ടത്.

സമൃദ്ധിയിൽ കൂടെ നിൽക്കുന്നവരെക്കാൾ പ്രയാസങ്ങളിൽ ഓടിയെത്തുന്നവരെയാണ് നമുക്ക് ആവശ്യമെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ചരിത്രം വിസ്മരിക്കപ്പെടുന്നത് വലിയ പാളിച്ചയാണെന്നും സ്വയം ചരിത്രത്തെ സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. പൈതൃകവും വിശ്വാസവും കൈവിടാതെ സമൂഹത്തോട് ചേർന്നു നിൽക്കുമെന്നും കടമകളും ഉത്തരവാദിത്തങ്ങളും എല്ലാവരും ചേർന്ന് നിർവഹിക്കുമ്പോഴാണ് നിയോഗങ്ങൾക്ക് പൂർണത കൈവരുന്നതെന്നും സഫ്രഗൻ മെത്രാപ്പൊലീത്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP