Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും കേസെടുക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; സ്വത്ത് കണ്ടുകെട്ടും; സ്വർണ്ണ കടത്തിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; സ്വപ്‌നാ സുരേഷിനതെിരെ ഫെമ ചുമത്താൻ സാധ്യത

കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും കേസെടുക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; സ്വത്ത് കണ്ടുകെട്ടും; സ്വർണ്ണ കടത്തിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; സ്വപ്‌നാ സുരേഷിനതെിരെ ഫെമ ചുമത്താൻ സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കസ്റ്റംസിനും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്കും പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണൽ ഓഫിസിനാണ് അന്വേഷണ ചുമതല. കേരളത്തിൽ പലയിടത്തായി നടന്നതും അന്വേഷണം എങ്ങുമെത്താതെയുള്ളതുമായ എല്ലാ സ്വർണക്കടത്തു കേസുകളും എൻഐഎ അന്വേഷിക്കും. ഇതിനൊപ്പമാണ് ഇഡി ഇടപെടൽ.

കുറ്റകൃത്യം തെളിഞ്ഞാൽ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ(ഫെമ) 8ാം വകുപ്പു പ്രകാരമാണ് നടപടിയെടുക്കുക. കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. സ്വത്ത് കണ്ടുകെട്ടുന്ന നടപടികളും എടുക്കും കുറ്റം തെളിഞ്ഞാൽ 7 വർഷം വരെ തടവും ലഭിക്കും.

ക്രിമിനൽ നടപടിചട്ട പ്രകാരം കോടതിയിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷമേ പ്രതികളുടെ സ്ഥലങ്ങളിൽ അന്വേഷണം നടത്താനോ വസ്തുവകകൾ കണ്ടുകെട്ടാനോ കഴിയൂ. എന്നാൽ യുഎപിഎ പ്രകാരം ഇതിന്റെ ആവശ്യമില്ല. സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP