Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസ് ഇന്ന് പുനഃരാരംഭിക്കും; കൊച്ചിയിൽ നിന്നും ഇന്ന് പറന്നുയരുന്നത് 19 എയർ ഇന്ത്യ എക്സ്‌പ്രസുകൾ: ജർമനി, സിംഗപ്പൂർ, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാാന സർവീസ് 18ന് തുടങ്ങും: ബുക്കിങ് ഇന്ന് മുതൽ

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസ് ഇന്ന് പുനഃരാരംഭിക്കും; കൊച്ചിയിൽ നിന്നും ഇന്ന് പറന്നുയരുന്നത് 19 എയർ ഇന്ത്യ എക്സ്‌പ്രസുകൾ: ജർമനി, സിംഗപ്പൂർ, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാാന സർവീസ് 18ന് തുടങ്ങും: ബുക്കിങ് ഇന്ന് മുതൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്നു മുതൽ 19 എയർ ഇന്ത്യാ വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും യുഎഇയിലേക്ക് പറന്നുയരുക. നിരവധി യാത്രക്കാരാണ് കേരളത്തിൽനിന്നും ഇന്ന് യുഎഇയിലേക്ക് വിമാനയാത്ര നടത്താൻ കാത്തിരിക്കുന്നത്.

അതേസമയം വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജർമനി, സിംഗപ്പൂർ, കാനഡ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകളും എയർഇന്ത്യ ഏർപ്പെടുത്തി. 18 മുതൽ 25 വരെയുള്ള സർവീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള സർവീസുകൾ. 23നു ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക വിമാനം ബെംഗളൂരു വഴി കൊച്ചിയിലെത്തും.

ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 3 സർവീസുകളുണ്ട്. 22നു ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്കുള്ള മടക്ക വിമാനം കൊച്ചിയിലേക്കു സർവീസ് നടത്തും. ബെംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണു സിംഗപ്പൂരിലേക്കുള്ള സർവീസുകൾ.

കൊച്ചി-യുഎഇ വിമാന സർവീസുകൾ
കൊച്ചിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളും അവ പുറപ്പെടുന്ന സമയവും: ഇന്ന്: ദുബായ് രാവിലെ 10.30, നാളെ : ദുബായ് രാവിലെ 10.30, അബുദാബി ഉച്ചയ്ക്ക് 12.40. 15: ദുബായ് രാവിലെ 10.30, ഷാർജ 10.30, 16: ഷാർജ രാവിലെ 10.30, 17: ദുബായ് ഉച്ചയ്ക്ക് 2.40, 18: ദുബായ് ഉച്ചയ്ക്ക് 12.20, അബുദാബി 12.40, 19: ദുബായ് രാവിലെ 10.30, അബുദാബി ഉച്ചയ്ക്ക് 12.20, 20: അബുദാബി രാവിലെ 7.35, 21: ദുബായ് രാവിലെ 8.40, 22: അബുദാബി ഉച്ചയ്ക്ക് 12.40, 23: ദുബായ് ഉച്ചയ്ക്ക് 1.20, അബുദാബി 2.30, 24: ദുബായ് ഉച്ചയ്ക്ക് 1.30, 25: ദുബായ് രാവിലെ 7.00, 26: ദുബായ് രാവിലെ 8.40.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP