Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടിണിക്കിട്ട് കൊല്ലുമെന്നായപ്പോൾ പൊട്ടിത്തെറിച്ചതിന് പൂന്തുറക്കാരെ മുഴുവൻ കുറ്റപ്പെടുത്തിയവർ ഈ കാഴ്ച കാണുക; ആരോഗ്യ പ്രവർത്തകരെ പൂന്തുറക്കാർ സ്വീകരിച്ചത് പുഷ്പ വൃഷ്ടി നടത്തി; നാടു മുഴുവൻ കൊറോണ പടരുമ്പോൾ കരുതലോടെ മത്സ്യ തൊഴിലാളികൾ

പട്ടിണിക്കിട്ട് കൊല്ലുമെന്നായപ്പോൾ പൊട്ടിത്തെറിച്ചതിന് പൂന്തുറക്കാരെ മുഴുവൻ കുറ്റപ്പെടുത്തിയവർ ഈ കാഴ്ച കാണുക; ആരോഗ്യ പ്രവർത്തകരെ പൂന്തുറക്കാർ സ്വീകരിച്ചത് പുഷ്പ വൃഷ്ടി നടത്തി; നാടു മുഴുവൻ കൊറോണ പടരുമ്പോൾ കരുതലോടെ മത്സ്യ തൊഴിലാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകി സ്വീകരിച്ചും പൂന്തുറയിലെ ജനങ്ങൾ. കൊറോണ സൂപ്പർ സ്്‌പ്രെഡിനെ തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തിയ പൂന്തുറയിൽ കഴിഞ്ഞ ദിവസം ജനങ്ങൾ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനെതിരെ മന്ത്രിമാർ അടക്കം പ്രതിഷേധം രേഖപ്പെടുത്തി.

എന്നാൽ ഇന്നലെ പൂന്തുറയിലെത്തിയ ആരോഗ്യ പ്രവർത്തകരെ പുഷ്പ വൃഷ്ടി നടത്തിയും ബൊക്ക നൽകിയുമാണ് നാട്ടുകാർ സ്വീകരിച്ചത്. സാമൂഹിക അകലം പാലിച്ച് നിന്ന് ജനങ്ങൾ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നത്. പൂന്തുറയിൽ ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ കൊറോണയെ നേരിടാൻ കരുതലോടെ നീങ്ങുകയാണ് പൂന്തുറ നിവാസികൾ.

ഞായറാഴ്ച പൂന്തൂറ േമഖലയിൽ എത്തിയ ആരോഗ്യപ്രവർത്തകരാണ് ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങിയത്. ആയുഷ് സെന്ററിൽ എത്തിയ ആരോഗ്യപ്രവർത്തകരെ പൂന്തൂറ സെന്റ് തോമസ് പള്ളി വികാരി ഫാ. ബെബിൻസണിന്റെ നേതൃത്വത്തിലാണ് ബൊക്കെ നൽകി സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കു സ്വീകരണം നൽകിയതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 'ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. ആഹ്ലാദവും ആശ്വാസവും തോന്നുന്ന കാഴ്ചയായിരുന്നു അത്...'മുഖ്യമന്ത്രി വ്യക്തമാക്കി.

സൂപ്പർ സ്‌പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കംതൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞു പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്.

സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയാറായ എല്ലാ പൂന്തുറ നിവാസികളോടും നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ അതിക്രമം ഉണ്ടായെന്ന് ആരോപണങ്ങളുയർന്നിരുന്നു. ലോകത്ത് ഒരിടത്തും നടക്കാത്ത വിധത്തിലുള്ള ചില സമീപനമാണ് ആരോഗ്യ പ്രവർത്തകരുടെ നേരെയുണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ സമൂഹമാധ്യമത്തിലും വ്യക്തമാക്കിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP