Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂലൈ ആറിന് രാത്രി ഏഴിന് ശിവശങ്കർ സെക്രട്ടറിയേറ്റിന് അടുത്ത ഫ്‌ളാറ്റിൽനിന്ന് പൊലീസ് വാഹനത്തിൽ പോയത് എങ്ങോട്ട്? ഔദ്യോഗിക വാഹനം ഒഴിവാക്കിയുള്ള യാത്രയിൽ നിറയുന്നത് ദുരൂഹത മാത്രം; സ്വർണ്ണ കടത്തു സംഘവുമായി ഐഎഎസുകാരനുള്ളത് അടുത്ത ബന്ധം; കേസ് ഒതുക്കാനും പ്രശ്‌ന പരിഹാരത്തിനും മുമ്പിൽ നിന്നതും മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ; കരുതലോടെ നീങ്ങാൻ ദേശീയ സുരക്ഷാ ഏജൻസി

ജൂലൈ ആറിന് രാത്രി ഏഴിന് ശിവശങ്കർ സെക്രട്ടറിയേറ്റിന് അടുത്ത ഫ്‌ളാറ്റിൽനിന്ന് പൊലീസ് വാഹനത്തിൽ പോയത് എങ്ങോട്ട്? ഔദ്യോഗിക വാഹനം ഒഴിവാക്കിയുള്ള യാത്രയിൽ നിറയുന്നത് ദുരൂഹത മാത്രം; സ്വർണ്ണ കടത്തു സംഘവുമായി ഐഎഎസുകാരനുള്ളത് അടുത്ത ബന്ധം; കേസ് ഒതുക്കാനും പ്രശ്‌ന പരിഹാരത്തിനും മുമ്പിൽ നിന്നതും മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ; കരുതലോടെ നീങ്ങാൻ ദേശീയ സുരക്ഷാ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജൂലൈ ആറിന് രാത്രി ഏഴിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഫ്‌ളാറ്റിൽനിന്ന് പൊലീസ് വാഹനത്തിൽ പോയതിൽ നിറയുന്നത് ദുരൂഹത. മാസങ്ങളായി അർധരാത്രി സെക്രട്ടേറിയറ്റിനടുത്ത ഫ്‌ളാറ്റിൽ എത്തിയിരുന്ന ശിവശങ്കർ ജൂലൈ ആറിനാണ് അവസാനമായി വന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് കസ്റ്റംസിന് ഈ മൊഴി നൽകിയത്. അന്ന് വൈകീട്ട് പൊലീസ് വാഹനത്തിൽ അവിടെനിന്ന് പോയശേഷം മടങ്ങിയെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജൂലൈ അഞ്ചിനാണ് വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് പിടിച്ചതും സരിത്ത് അറസ്റ്റിലാകുന്നതും. തുടർന്നാണ് സ്വപ്ന സുരേഷിന്റെ പങ്കും ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അവരുടെ ബന്ധവും പുറത്തുവന്നത്. പിറ്റേന്ന് വിഷയം സജീവ ചർച്ചയായി. അന്ന് രാത്രിയാണ് ശിവശങ്കർ ഫ്‌ളാറ്റിൽനിന്ന് പോയത്. ഏഴിന് ശിവശങ്കറെ പദവികളിൽനിന്ന് മാറ്റുകയുംചെയ്തു. ജൂലൈ നാലിന് തന്നെ സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്‌ളാറ്റിൽനിന്ന് സ്ഥലം വിട്ടിരുന്നു.

അതിനുശേഷം തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ കഴിഞ്ഞ ശേഷമാണ് എറണാകുളത്തേക്ക് കടന്നത്. എന്നാണ് എറണാകുളത്തേക്ക് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുമ്പ് തന്നെ ശിവശങ്കർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പൊലീസ് വാഹനത്തിൽ പോയത് എങ്ങോട്ടാണെന്നത് ദുരൂഹത ഉയർത്തുന്നുവെന്ന് മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ ഏറെ നിർണ്ണായകമായ വെളിപ്പെടുത്തലാണ് ഇത്. ഏഴിന് ശേഷമായിരുന്നു സ്വപ്‌നയുടെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയെന്നും സൂചനയുണ്ട്.

സ്വപ്‌നാ സുരേഷിന്റെ പേര് ചർച്ചയായപ്പോൾ തന്നെ ശിവശങ്കർ സംശയ നിഴലിലായിരുന്നു. അതുകൊണ്ടാണ് അജ്ഞാതമായ പൊലീസ് വാഹനത്തിലെ യാത്രയും സംശയ നിഴലിലാകുന്നത്. ശിവശങ്കറിന് സ്വർണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റിൽ വച്ചാണ് പ്രതികൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയത്.

സ്വപ്ന സുരേഷിനു പുറമെ സ്വർണക്കടത്തിലെ മുഖ്യപ്രതികളായ സന്ദീപ് നായരുമായും സരിത്തുമായും ശിവശങ്കറിനുണ്ടായിരുന്ന അടുത്ത പരിചയം വ്യക്തമാക്കുന്ന തെളിവുകളും കസ്റ്റംസിന് ലഭിച്ചു. ഫ്‌ളാറ്റിലെ സന്ദർശക, വാഹന രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ശിവശങ്കർ ഉൾപ്പെടെ നാലുപേരും പലയിടങ്ങളിൽ ഒത്തുചേർന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ഔദ്യോഗിക പദവി സ്വർണക്കടത്ത് സംഘം വ്യക്തിപരമായ പല കാര്യങ്ങൾക്കും വിനിയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.

ഈ രേഖകളും തെളിവുകളും ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കറിന്റെ പദവി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നതുൾപ്പെടെ കാര്യങ്ങൾ എൻ ഐ എ പരിശോധിക്കും. സ്വപ്ന സുരേഷ് ഉൾപ്പെട്ട പൊലീസ്, ക്രൈംബ്രാഞ്ച് കേസുകൾ തീർപ്പാക്കാനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും ശിവശങ്കർ ഇടപെട്ടതായുള്ള തെളിവുകളും പുറത്തുവരുന്നുണ്ട്.

എയർ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്നക്കുവേണ്ടി സംസാരിച്ചത് ശിവശങ്കറാണെന്നാണ് സൂചന. ശിവശങ്കറിനു പുറമെ പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായങ്ങളും പല ഘട്ടങ്ങളിലും പ്രതികൾ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ ഫോൺ കാൾ രേഖകൾ വിശദമായി പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP