Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാന്നി സെന്റ് തോമസ് കോളജിന്റെ സ്ഥാപകരിൽ ഒരാൾ; കേരളാ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രവർത്തകൻ; അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജേക്കബ് സ്റ്റീഫന്റെ സംസ്‌ക്കാരം ഇന്ന് റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയിൽ നടക്കും

റാന്നി സെന്റ് തോമസ് കോളജിന്റെ സ്ഥാപകരിൽ ഒരാൾ; കേരളാ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രവർത്തകൻ; അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജേക്കബ് സ്റ്റീഫന്റെ സംസ്‌ക്കാരം ഇന്ന് റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയിൽ നടക്കും

സ്വന്തം ലേഖകൻ

റാന്നി: അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വളഞ്ഞംതുരുത്തിൽ ജേക്കബ് സ്റ്റീഫൻ അന്തരിച്ചു. 98 വയസ്സായിരുന്നു. നീലംപേരൂർ പാറേൽ പരേതയായ സാറാമ്മയാണ് ഭാര്യ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3ന് റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയിൽ നടക്കും. അഭിഭാഷകനായി എന്റോൾ ചെയ്തിരുന്ന അദ്ദേഹം റാന്നി സെന്റ് തോമസ് കോളജിന്റെ സ്ഥാപകരിൽ ഒരാളാണ്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കാലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. പിന്നീട് കേരള കോൺഗ്രസിലെത്തി. സംസ്ഥാന കമ്മിറ്റി അംഗം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഭാഗമായി.

റഷ്യൻ പാത്രിയാർക്കീസിൽനിന്ന് ഓർഡർ ഓഫ് സെന്റ് വ്‌ലാഡ്മിർ പദവിയും അന്ത്യോക്യ പാത്രിയാർക്കീസിൽനിന്ന് ഷെവലിയർ പദവിയും ലഭിച്ചു. 1980ൽ കേരളവും മാഹിയും ഉൾപ്പെട്ടിരുന്ന ലയൺസ് ക്ലബ് ഇന്റർനാഷനൽ 324 ഇ ഡിസ്ട്രിക്ട് ഗവർണറായി. മൂന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

കല്ലേറ്റുങ്കര സിൽവർ പ്ലൈവുഡ് മിൽസിന്റെ സ്ഥാപക മാനേജിങ് പാർട്ണറാണ്. ക്നാനായ അസോസിയേഷൻ അംഗം, ക്നാനായ സമുദായ സെക്രട്ടറി, മലങ്കര മാനേജിങ് കമ്മിറ്റി അംഗം, റൂൾസ് കമ്മിറ്റി അംഗം, 'എസെസ്സാ' മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: കുഞ്ഞൂഞ്ഞമ്മ, മറിയാമ്മക്കുട്ടി, രവി ജേക്കബ് (എംഡി, ട്രൈൻ ഹോൾഡിങ്‌സ്), ഐഷ. മരുമക്കൾ: കെ.കെ.തോമസ് അമ്പൂരാൻ (ഫെഡറൽ ബാങ്ക്), രജീന ജേക്കബ് താമരപ്പള്ളി, പരേതരായ എം.സി.ഏബ്രഹാം മേപ്പാരത്തിൽ, പ്രഫ. കെ.സി.കുര്യാക്കോസ് കുന്നിരിക്കൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP