Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയിലേക്ക് പോയത് കീഴടങ്ങാൻ; ബംഗളുരുവിലേക്ക് പോകാൻ നിർദ്ദേശിച്ചത് മാഫിയ; ശബ്ദം റിക്കോർഡ് ചെയ്ത് ചാനലുകൾക്ക് കൈമാറിയത് സന്ദീപും; അനുഗമിച്ചത് കള്ളപ്പണത്തിനുള്ള എസ്‌കോർട്ട് ഗുണ്ടാ സംഘം; ഒളിവിൽ കഴിയുന്നതിനിടെ ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചത് നിർണ്ണായകമായി; സോഷ്യൽ മീഡിയാ നിരീക്ഷണത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ്; നയതന്ത്ര കടത്തിൽ മട്ടാഞ്ചേരി സംഘവും സംശയത്തിൽ

കൊച്ചിയിലേക്ക് പോയത് കീഴടങ്ങാൻ; ബംഗളുരുവിലേക്ക് പോകാൻ നിർദ്ദേശിച്ചത് മാഫിയ; ശബ്ദം റിക്കോർഡ് ചെയ്ത് ചാനലുകൾക്ക് കൈമാറിയത് സന്ദീപും; അനുഗമിച്ചത് കള്ളപ്പണത്തിനുള്ള എസ്‌കോർട്ട് ഗുണ്ടാ സംഘം; ഒളിവിൽ കഴിയുന്നതിനിടെ ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചത് നിർണ്ണായകമായി; സോഷ്യൽ മീഡിയാ നിരീക്ഷണത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ്; നയതന്ത്ര കടത്തിൽ മട്ടാഞ്ചേരി സംഘവും സംശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : അന്വേഷണം മുറുകിയതോടെ സ്വപ്‌നാ സുരേഷിനെ നിരീക്ഷിക്കാനും സ്വർണ്ണ കടത്ത് മാഫിയ ഗുണ്ടാ സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് സൂചന. സ്വപ്‌നാ സുരേഷിന്റെ മകളുടെ ഫോണിൽ നിന്നാണ് ഒളിത്താവളത്തിന്റെ തുമ്പ് കിട്ടിയത്. കേന്ദ്ര ഇന്റലിജൻസായിരുന്നു ഈ നീക്കങ്ങൾക്ക് പിന്നിൽ. അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ബംഗളൂരു വരെ പിന്തുടർന്ന അജ്ഞാത വാഹനം കണ്ടെത്താനുള്ള അന്വേഷണം എൻ ഐ എ തുടങ്ങി.

ഒളിവിൽ കഴിയുന്നതിനിടെ ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. വ്യാജ ഐഡികളിലൂടെ സ്വപ്‌നയും കുടുംബവും സുഹൃത്തുക്കളെ ബന്ധപ്പെടാനുള്ള സാധ്യത ഐബി തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇവർ വിളിക്കാൻ സാധ്യതയുള്ള എല്ലാപേരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരീക്ഷണം നടത്തി. ഇതിനിടെയാണ് മകളുടെ സുഹൃത്തിന് ഫോൺ വിളി വരുന്നത്. ഇതോടെ ഈ കുട്ടിയെ ഐബി നിരീക്ഷണത്തിലാക്കി. ആദ്യം സ്വപ്‌നയുടെ മകൾ സാറ്റലൈറ്റ് ഫോണിൽ വിളിച്ചതിനാൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞില്ല. മകളുടെ കൈവശമുള്ള സിംകാർഡ് ഉപയോഗിക്കുന്ന ഫോൺ ഓൺ ചെയ്തു വയ്ക്കാൻ ഐബി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സുഹൃത്ത് ആവശ്യപ്പെട്ടു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നയിച്ചത്.

അതിനിടെ സ്വപ്‌നാ സുരേഷിന്റെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങളും പുറത്തു വരുന്നു. കോടതിയിൽ കീഴടങ്ങാനാണ് സ്വപ്ന കൊച്ചിയിലേക്ക് പോയത്. കോടതിയിൽ കീഴടങ്ങാൻ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാൻ കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണു റിപ്പോർട്ട്. ഇക്കാര്യം സന്ദീപ് സ്വർണക്കടത്തു റാക്കറ്റിനെ അറിയിച്ചു. ഇതോടെ സമ്മർദ്ദമെത്തി. കീഴടങ്ങൽ വേണ്ടെന്ന് വച്ചു. ഇതോടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനും കീഴടങ്ങൽ വൈകിപ്പിക്കാനും ആലോചനയുണ്ടായത്. എങ്ങനേയും നാഗാലാണ്ടിലെത്താനും അവിടെ നിന്ന് നേപ്പാൾ വഴി വിദേശത്തേക്ക് കടക്കാനുമായിരുന്നു പദ്ധതി. ഇതിനിടെയാണ് ഇവരുടെ യാത്രയുടെ വഴി ഉറപ്പാക്കാൻ സ്വർണ്ണ കടത്ത് മാഫിയ തീരുമാനിച്ചതെന്നാണ് സൂചന.

കൊച്ചിയിൽ നിന്നാ് സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലർ പിന്തുടരാൻ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്‌ട്രേഷൻ നമ്പരായിരുന്നു വാഹനത്തിന്. എന്നാൽ നമ്പർ വ്യാജമാണെന്നു സംശയമുണ്ട്. കേരളത്തിൽ റോഡ് മാർഗമുള്ള കുഴൽപ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു വിലയിരുത്തൽ. കൊച്ചി വിടും മുൻപു തൃപ്പൂണിത്തുറയിൽ വച്ച് മൊബൈൽ ഫോണിൽ സ്വപ്നയുടെ ശബ്ദം റെക്കോർഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവർക്കു കൈമാറിയത് സന്ദീപാണെന്നും സൂചനയുണ്ട്. ഈ ശബ്ദമാണ് ടിവി ചാനലുകളിൽ എത്തിയത്. സ്വർണ്ണ കടത്ത് മാഫിയയുടെ നിർദ്ദേശം അനുസരിച്ചാണ് ആ ശബ്ദ സംഭാഷണത്തിലെ ഓരോ വാക്കും പറഞ്ഞത്.

സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്നതും എൻ ഐ എ പരിശോധിക്കും. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കൺസൽറ്റൻസികൾ, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങും. യുഎഇ കോൺസുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാർക്കിൽ നിയമിക്കപ്പെട്ടതിനു പിന്നിൽ സ്വാധീനം ചെലുത്തിയ ഏജൻസിയുടെ പ്രവർത്തനവും അന്വേഷണത്തിനു വിധേയമാകും. ആ ഏജൻസിയുടെ ദക്ഷിണേന്ത്യൻ ആസ്ഥാനമാണു ബെംഗളൂരു. യുഎഇ കോൺസുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങൾക്കു സർക്കാർ കരാറുകൾ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവർത്തിച്ചെന്നാണു സൂചന.

ഈ ഏജൻസികളുടെ ഓഫിസുകളും സ്വപ്ന പിടിയിലായ ഹോട്ടലും ഒരേ മേഖലയിലാണെന്നതും ഇത്തരത്തിലുള്ള സംശയങ്ങൾക്കു ബലം നൽകുന്നതാണ്. ശനിയാഴ്ച രാത്രി 7 മണിയോടെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത് കോറമംഗല സെവൻത് ബ്ലോക്ക് ഫസ്റ്റ് മെയിനിലെ ഒക്ടേവ് അപ്പാർട്‌മെന്റ് ഹോട്ടലിൽ നിന്ന്. വെള്ളി രാത്രിയാണു മുറിയെടുത്തത്. ഇവരിൽ നിന്നു പാസ്‌പോർട്ടുകൾ, മൊബൈൽ ഫോണുകൾ, രണ്ടര ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഡൊംലൂർ വിശ്വേശ്വരായ കേന്ദ്രീയ ഭവനിലുള്ള എൻഐഎ ഓഫിസിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

അറസ്റ്റിലായി 24 മണിക്കൂറിനകം കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കാൻ കഴിയുമെന്നതിനാലാണ് ട്രാൻസിറ്റ് വാറന്റ് വാങ്ങാതിരുന്നതെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP