Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ സർക്കാരിന്റെ കണക്കിൽ പെടാത്ത മൂന്ന് കോവിഡ് മരണങ്ങൾ കൂടി; മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം വ്യക്തമല്ല: മൂവരുമായി സമ്പർക്കം പുലർത്തിയവരെല്ലാം ആശങ്കയിൽ: ഈ മാസം ആദ്യം കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേർ സർക്കാർ പട്ടികയിൽ

കേരളത്തിൽ സർക്കാരിന്റെ കണക്കിൽ പെടാത്ത മൂന്ന് കോവിഡ് മരണങ്ങൾ കൂടി; മരിച്ച മൂന്ന് പേരുടേയും അസുഖത്തിന്റെ ഉറവിടം വ്യക്തമല്ല:  മൂവരുമായി സമ്പർക്കം പുലർത്തിയവരെല്ലാം ആശങ്കയിൽ: ഈ മാസം ആദ്യം കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേർ സർക്കാർ പട്ടികയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ സർക്കാരിന്റെ കണക്കിൽ പെടാത്ത മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലത്തും ആലുവായിലും ഇടുക്കിയിലെ രാജാക്കാട്ടുമായി മരിച്ച മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവരെ സർക്കാർ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല മരിച്ച മൂവരുടേയും രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. എന്നാൽ മരിച്ച മൂവരിലും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയവരെല്ലാം ആശങ്കയിലാണ്.

ഇടുക്കി രാജാക്കാട് എൻആർ സിറ്റി ചിറമ്മേൽ ജോയിയുടെ ഭാര്യ വത്സമ്മയെ (56) തളർന്നുവീണ് ഗുരുതരാവസ്ഥയിലാണ് ആലുവയിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കു മുൻപുള്ള സ്രവപരിശോധനയിലാണു കോവിഡ് കണ്ടെത്തിയത്. പത്തനംതിട്ട പൗവത്ത് കുടുംബാംഗമാണ്. ഭർത്താവ് രാജാക്കാട്ടു വാച്ച് റിപ്പയറിങ് കട നടത്തുകയാണ്. മകൻ ബിബിൻ എൻആർ സിറ്റിയിൽ ഓട്ടോ ഡ്രൈവറാണ്. മറ്റു മക്കൾ: ബിൻസി, ബിജോ. മരുമകൻ: പ്രവീൺ.

കൊല്ലം വാളത്തുംഗൽ സരിഗയിൽ കെഎസ്ഇബി റിട്ട. സൂപ്രണ്ട് എം.ത്യാഗരാജൻ ആചാരി (74) കഴിഞ്ഞ 6 മുതൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാൽ എങ്ങിനെയാണ് അസുഖം ബാധിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ഹരിപ്രിയ (റിട്ട: അദ്ധ്യാപിക). മക്കൾ: ഷൈജു, ഷീജ, ഷീബ. മരുമക്കൾ: സിനി, ഹരി, രഞ്ജിത്.

കൊല്ലം പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയമ്മയുടെ (75) മൃതദേഹം വെള്ളിയാഴ്ച രാവിലെയാണു തൊട്ടിക്കരയിലെ തോട്ടിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്കു പോകുന്നുവെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. മക്കൾ: ഷാജി, സജീവ്, രാജീവൻ, വിമല. മരുമക്കൾ: ലത, ലീല, സുശീല, സുരേഷ്.

അതേസമയം ഈ മാസം ആദ്യം തൃശൂരിലും ആലപ്പുഴയിലും മരിച്ച രണ്ട് പെരെ സർക്കാരിന്റെ കോവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം തിയതി മരിച്ച തൃശൂർ അരിമ്പൂർ കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് വടക്കേപുരയ്ക്കൽ വൽസല (63), 7നു മരിച്ച ആലപ്പുഴ പുളിങ്കുന്ന് കോണത്തുവാക്കൽച്ചിറ ബാബു (52) എന്നിവരെയാണു സർക്കാരിന്റെ കണക്കിൽ ഇന്നലെ ഉൾപ്പെടുത്തിയത്. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി. വൽസലയുടെ ഭർത്താവ് വിശ്വംഭരൻ. മക്കൾ: സന്ധ്യ, സിന്ധു. മരുമക്കൾ: വത്സൻ, രവി. ബാബുവിന്റെ ഭാര്യ: അമ്പിളി, മക്കൾ: ആര്യ, അഞ്ജലി, അഞ്ജന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP