Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന് മുന്നിൽ സഹോദരങ്ങളുടെ ദയ കാത്തു നിന്ന എടപ്പാളിലെ ആ പ്രവാസി ക്വാറന്റൈൻ പൂർത്തിയാക്കി; അഭയം നൽകാൻ ആരോരുമില്ലാതെ ആയ ആ പ്രവാസി ഭാര്യ വീട്ടിലേക്ക് മടങ്ങി: എട്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിട്ടും സ്വന്തം വീട്ടിൽ നിന്നും പച്ച വെള്ളം പോലും ലഭിക്കാതിരുന്നപ്പോൾ ക്വാറന്റൈൻ പൂർത്തിയാക്കിയത് ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ

വീടിന് മുന്നിൽ സഹോദരങ്ങളുടെ ദയ കാത്തു നിന്ന എടപ്പാളിലെ ആ പ്രവാസി ക്വാറന്റൈൻ പൂർത്തിയാക്കി; അഭയം നൽകാൻ ആരോരുമില്ലാതെ ആയ ആ പ്രവാസി ഭാര്യ വീട്ടിലേക്ക് മടങ്ങി: എട്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിട്ടും സ്വന്തം വീട്ടിൽ നിന്നും പച്ച വെള്ളം പോലും ലഭിക്കാതിരുന്നപ്പോൾ ക്വാറന്റൈൻ പൂർത്തിയാക്കിയത് ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ

സ്വന്തം ലേഖകൻ

എടപ്പാൾ: വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോൾ സഹോദരങ്ങൾ വീട്ടിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രവാസി ഇന്നലെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിൽ നിന്നു യാത്ര പറഞ്ഞിറങ്ങി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ഇദ്ദേഹം തന്നെ പരിചരിച്ച എടപ്പാൾ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.അബ്ദുൽ ജലീൽ, ട്രോമകെയർ ചങ്ങരംകുളം യൂണിറ്റ് ലീഡർ സാജിത, അംഗങ്ങളായ അജ്മൽ അഷ്‌റഫ്, സാദിഖ്, റഹീം എന്നിവരോട് യാത്ര പറഞ്ഞാണ് ഇറങ്ങിയത്.

വിദേശത്ത് നിന്നും നാട്ടിലെത്തിയപ്പോൾ സ്വന്തം വീട്ടിൽ ഇടം ലഭിക്കാതിരുന്ന പ്രവാസിയുടെ വേദന കേരളക്കര ഏറ്റെടുത്തിരുന്നു. എട്ട് സഹോദരന്മാരും രണ്ട് സഹോദരികളും ഉള്ളപ്പോഴാണ് ഈ പ്രവാസിക്ക് അഭയം ലഭിക്കാതെ വന്നത്. വിമാനത്താവളത്തിൽ നിന്നും അതിരാവിലെ വീട്ടിലെത്തിയപ്പോൾ വീടിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്ന സഹോദരങ്ങളോട് കുടിക്കാൻ അൽപം വെള്ളം ആവശ്യപ്പെട്ടെങ്കിലും അത് പോലും നൽകാൻ അവർ തയ്യാറായില്ല. തുടർന്ന് സഹോദരങ്ങൾ വീടിന് മുന്നിൽ തടഞ്ഞഅ വെച്ചതോടെയാണ് ആരോഗ്യ പ്രവർത്തകർ എത്തി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ്, വാർഡ് അംഗം എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടുവട്ടം ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. വാർത്ത പുറംലോകം അറിഞ്ഞതോടെ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ കുന്നംകുളത്തെ ഭാര്യവീട്ടിലേക്കാണ് അദ്ദേഹം പോയത്.

സ്വന്തം വീടിന് മുന്നിൽ സഹോദരങ്ങളുടെ ദയ കാത്ത് എട്ട് മണിക്കൂറാണ് ആ മനുഷ്യൻ നിന്നത്. വിദേശത്തു നിന്നും നാട്ടിലെത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. അപ്പോൾ ഒന്നും പറയാതിരുന്ന വീട്ടുകാർ മകൻ വിമാനത്താവളത്തിൽ നിന്നും നേരെ വീട്ടിലെത്തിയതോടെ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ല. സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. അതേസമയം ദിവസങ്ങൾക്ക് മുമ്പ് കാർഗോ വഴി അയച്ച സാധനങ്ങൾ സഹോദരങ്ങൾ കൈപ്പറ്റുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP