Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃഷ്ണന്റെ അനുഗ്രഹത്താൽ താൻ ആരോഗ്യവതിയായി ഇരിക്കുന്നു; ആരാധകരുടെ സ്‌നേഹത്തിന് നന്ദി; തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ഹേമാ മാലിനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താൻ ആരോഗ്യവതിയാണെന്ന് ചലച്ചിത്ര താരവും എംപിയുമായ ഹേമ മാലിനി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹേമ മാലിനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടെയാണ് താരം രംഗത്തെത്തിയത്.

കൃഷ്ണന്റെ അനുഗ്രഹത്താൽ താൻ ആരോഗ്യവതിയായി ഇരിക്കുന്നു. ആരാധകരുടെ സ്‌നേഹത്തിന് നന്ദിയെന്നും അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഹേമ മാലിനിയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത പ്രചരിച്ചത്. തുടർന്ന് ഇതിനെതിരെ മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു. അമ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കരുത് എന്നുമാണ് ഇഷ കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP