Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം കോർപ്പറേഷനിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകൾ; രാവിലെ 7 മുതൽ 12 വരെ കടകൾ പ്രവർത്തിക്കും; പച്ചക്കറി, പാൽ, ബേക്കറി, പലചരക്ക് കടകൾ എന്നിവ തുറക്കും; ഓട്ടോ, ടാക്സി സർവീസുകൾക്ക് അനുമതി; ബസ് സർവീസിന് അനുമതിയില്ല ഓൺലൈൻ ഭക്ഷണ വിതരണം നടത്തില്ല; തീവ്ര നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ലെന്നും ജില്ലാ കലക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക്ക്ഡൗണിൽ ജില്ലാ കലക്ടർ ഇളവുകൾ പ്രഖ്യാപിച്ചു. കടകൾ രാവിലെ 7 മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ആറു വരെയും തുറക്കാം. പച്ചക്കറി, പാൽ, ബേക്കറി, പലചരക്ക് കടകൾ എന്നിവ തുറക്കാം.

ഓട്ടോ, ടാക്സി സർവീസുകൾക്ക് അനുമതി നൽകി. നിയന്ത്രണങ്ങൾ പാലിച്ചു വേണം സർവീസുകൾ നടത്താൻ. അതേസമയം, ബസ് സർവീസിന് അനുമതിയില്ല. നഗരത്തിൽ പരീക്ഷകൾ നടത്തില്ല. ഓൺലൈൻ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. തീവ്ര നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ലെന്നും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, തലസ്ഥാനജില്ലയിൽ ഇന്ന് 40പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 31 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. പുതിയതായി 777 പേരെ രോഗനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20,612 ആയി.

ജില്ലയിൽ 18,280പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 538 പേർ നിരീക്ഷണത്തിലുണ്ട്. 1,122 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ഇന്ന് പരിശോധനയ്ക്കയച്ച 805 സാമ്പിളുകളിൽ 631 പരിശോധന ഫലങ്ങൾ ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP