Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ സഹപ്രവർത്തകനായിരുന്ന സച്ചിൻ പൈലറ്റും മാറ്റിനിർത്തപ്പെട്ടു; അശോക് ഗെലോട്ടിനാൽ ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നത് ദുഃഖകരമാണ്; കഴിവിന് കോൺഗ്രസിൽ ഒരു വിശ്വാസ്യതയുമില്ല; സച്ചിൻ പൈലറ്റിന് പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സച്ചിൻ പൈലറ്റനിന് പിന്തുണയുമായി ജോതിരാദിത്യ സിന്ധ്യ. രാജസ്ഥാൻ കോൺഗ്രസിൽ രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കവെയാണ് സച്ചിൻ പൈലറ്റിന് പിന്തുണയുമായി കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ സിന്ധ്യ രംഗത്തെത്തിയിരിക്കുന്നത്. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശേക് ഗെലോട്ട് മാറ്റി നിർത്തിയതും ഉപദ്രവിച്ചതും ദുഃഖകരമെന്നാണ് സിന്ധ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിവിന് കോൺഗ്രസിൽ ഒരു വിശ്വാസ്യതയുമില്ലെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.

' എന്റെ സഹപ്രവർത്തകനായിരുന്ന സച്ചിൻ പൈലറ്റും മാറ്റിനിർത്തപ്പെടുകയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാൽ ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നത് ദുഃഖകരമാണ്' സിന്ധ്യ ട്വീറ്റ് ചെയ്തു.

അശോക് ഗെലോട്ടിന്റെ സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ പൈലറ്റ് ബിജെപിയുമായി ചർച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിന്ധ്യയുടെ പ്രതികരണം. സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ ഏതാനും എംഎ‍ൽഎമാരുമായി നിലവിൽ ഡൽഹിയിലാണുള്ളത്.

മാർച്ചിൽ 22 എംഎ‍ൽഎമാരോടൊപ്പം കോൺഗ്രസിൽ നിന്നും സിന്ധ്യ ബി.ജെപിയിലെത്തിയതായിരുന്നു മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ തകരാൻ കാരണം. സമാനമായി സച്ചിൻ പൈലറ്റും സിന്ധ്യയുടെ വഴിയെ ബിജെപിയിലേക്ക് മാറുകയാണെന്നാണ് സൂചനകൾ. സ്വതന്ത്രരുൾപ്പെടെ 30 എംഎ‍ൽഎമാർ സച്ചിൻ പൈലറ്റിന്റെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ഇന്ന് നടക്കാനിരുന്ന കോൺഗ്രസ് മീറ്റിങ് നാളെത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ വെച്ച് നാളെ രാവിലെ 10.30 കൂടിക്കാഴ്ച നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP