Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിരുദം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും പാസ്‌പോർട്ട്; ഇതിനായുള്ള നടപടികൾ കോളജിൽ വച്ച് തന്നെ പൂർത്തീകരിക്കുമെന്നും ഉറപ്പ് നൽകി മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: ബിരുദം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും പാസ്‌പോർട്ട് നൽകുമെന്ന് ഉറപ്പ് നൽകി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ.ഇതിനായുള്ള നടപടികൾ കോളജിൽ വച്ച് തന്നെ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പാസ്പോർട്ട് വിതരണം ബിരുദം പൂർത്തീകരിക്കുന്നതിനൊപ്പം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ, കോളജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിങ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച 'ഹർ സിർ ഹെൽമറ്റ്' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP