Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുദ്രപത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം; ജൂൺ 29 ന് പോയ ബിന്ധ്യയെ പിന്നെ കണ്ടെത്തുന്നത് എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ കാമുകനൊപ്പം; രാജീവിനൊപ്പം പോയത് സ്വർണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയിൽ വിറ്റശേഷം; അവിഹിതബന്ധം പുലർത്താൻ ഇരുവരും സ്ഥലം വിട്ടത് കുട്ടികളെ ഉപേക്ഷിച്ച്; ബാലനീതി വകുപ്പിട്ട് കമിതാക്കളെ അറസ്റ്റു ചെയ്തു പൊലീസ്

മുദ്രപത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം; ജൂൺ 29 ന് പോയ ബിന്ധ്യയെ പിന്നെ കണ്ടെത്തുന്നത് എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ കാമുകനൊപ്പം; രാജീവിനൊപ്പം പോയത് സ്വർണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയിൽ വിറ്റശേഷം; അവിഹിതബന്ധം പുലർത്താൻ ഇരുവരും സ്ഥലം വിട്ടത് കുട്ടികളെ ഉപേക്ഷിച്ച്; ബാലനീതി വകുപ്പിട്ട് കമിതാക്കളെ അറസ്റ്റു ചെയ്തു പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനും യുവതിക്കും എതിരേ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് പൊലീസ് കേസെടുത്തു. ജൂൺ 29ന് ബിന്ധ്യ എന്ന 38 കാരിയെ കാണാതായതിനു വെച്ചൂച്ചിറ പൊലീസ് കേസെടുത്തിരുന്നു. ബിന്ധ്യയുടെ ഭർത്താവ് അനിൽകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ ബിന്ധ്യ വെച്ചൂച്ചിറ നൂറോകാടുള്ള രാജീവിനൊപ്പം പോയതാണെന്ന് വിവരം കിട്ടി.

രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനുമുണ്ടെന്നും, ബിന്ധ്യക്കു 15ഉം 10ഉം വയസുള്ള മക്കളുണ്ടെന്നും വ്യക്തമായി. തുടർന്ന്, കുട്ടികളെ ഉപേക്ഷിച്ചു പോയതിനു ഇരുവരെയും പ്രതികളാക്കി കേസ് അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ നിർദ്ദേശം നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു വെച്ചൂച്ചിറ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ ഇരുവരെയും എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ കണ്ടെത്തി. തുടർന്ന് എഎസ്ഐ അനിൽകുമാറും സംഘവും ഇവരെ ഇന്നലെ വെളുപ്പിന് വെച്ചൂച്ചിറയിലെത്തിച്ചു.

രാജീവിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി ബിന്ധ്യ തന്റെ സ്വർണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയിൽ വിറ്റശേഷം എറണാകുളത്തിന് പോവുകയാണുണ്ടായത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാനും പരിപാലിക്കാനും ബാധ്യതയുണ്ടെന്നിരിക്കെ, മക്കളെയും വീടും കുടുംബവും ഉപേക്ഷിച്ചു നാടുവിടുകയായിരുന്നു ഇവർ. എരുമേലിയിൽ മുദ്രപ്പത്രം വാങ്ങാൻ പോകുന്നു എന്നു പറഞ്ഞാണ് ബിന്ധ്യ വീട്ടിൽനിന്നും പോയതെന്ന് ഭർത്താവ് അനിൽകുമാർ പറഞ്ഞു.

വളരെ കാര്യക്ഷമായ അന്വേഷണത്തിലൂടെ വളരെവേഗം ഇരുവരെയും കണ്ടെത്താനായത് വെച്ചൂച്ചിറ പൊലീസിന്റെ മികവാണെന്നു അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ജില്ലാപൊലീസ് മേധാവി പറഞ്ഞു. മികവാർന്ന അന്വേഷണത്തിലൂടെയും, ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്തു കൈകൊണ്ട നിയമനടപടികളിലൂടെയും മികച്ച സന്ദേശമാണ് പൊലീസ് സമൂഹത്തിനു നൽകിയിരിക്കുന്നതെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP