Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി അടിപിടി; യുവാക്കളുമായുള്ള തർക്കത്തിൽ മധ്യവയസ്‌ക്കൻ നേരിട്ടത് ക്രൂരമർദ്ദനം; അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച മകളെ അടിച്ചു കൊന്നു

മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി അടിപിടി; യുവാക്കളുമായുള്ള തർക്കത്തിൽ മധ്യവയസ്‌ക്കൻ നേരിട്ടത് ക്രൂരമർദ്ദനം; അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച മകളെ അടിച്ചു കൊന്നു

സ്വന്തം ലേഖകൻ

ഗുണ്ടൂർ: മുഖാവരണം ധരിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് സംഭവം. മുഖാവരണം ധരിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയിൽ നിന്ന് അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച മകൾ അടിയേറ്റ് മരിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയാണ് ദാരുണമായി മരിച്ചത്.

ഗൂണ്ടുരിലെ റെന്ത്ചിന്താലയിലാണ് സംഭവം. കർണാട്ടി ഫാത്തിമയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് മരിച്ചത്. മുഖാവരണം ധരിക്കാതെ കർണാട്ടി ഫാത്തിമയുടെ അച്ഛനായ കർണാട്ടി യലമണ്ഡല പ്രദേശത്ത് സഞ്ചരിക്കുന്നത് ഒരു സംഘം യുവാക്കൾ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രശ്നം ഉണ്ടാക്കിയ യുവാക്കൾ മുഖാവരണം ധരിക്കാതെ നിൽക്കുന്നത് യലമണ്ഡലയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ആദ്യം വാക്കേറ്റത്തിലും പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു.

യലമണ്ഡലയെ വടി ഉപയോഗിച്ച് യുവാക്കൾ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മകൾ അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു. അതിനിടെ ആക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അച്ഛന്റെ പരാതിയിൽ കൊലപാതക കുറ്റം ചുമത്തി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP