Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനം; കഴിഞ്ഞ 24 മണിക്കൂറിനിടെ 19,235 പേർ കോവിഡിൽനിന്ന് മുക്തിനേടിയതായും ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനം; കഴിഞ്ഞ 24 മണിക്കൂറിനിടെ 19,235 പേർ കോവിഡിൽനിന്ന് മുക്തിനേടിയതായും ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരിൽ 5,34,620 പേർ രോഗമുക്തി നേടി. 2,92,258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,235 പേർ കോവിഡിൽനിന്ന് മുക്തിനേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസം 28,637 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 551 പേർ മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് ഇതുവരെ 22,674 പേരാണ് മരിച്ചത്.

രാജ്യത്ത് 1370 കോവിഡ് ആശുപത്രികളുണ്ട്. 3062 കോവിഡ് സന്റെറുകളും 10,334 കോവിഡ് കെയർ സന്റെറുകളുമുണ്ട്. ജൂലൈ 11 വരെ 1,15,87,153 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ്ച 2,80,151 സാമ്പിളുകൾ പരിശോധിച്ചിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP