Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്തിന് സഹായം നൽകിയ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും; കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്ന് വി.മുരളീധരൻ

സ്വർണ്ണക്കടത്തിന് സഹായം നൽകിയ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും; കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ കാര്യം നോക്കിയാൽ മതിയെന്ന് വി.മുരളീധരൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വർണ കള്ളക്കടത്തിനു സഹായം നൽകിയവർ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധമാണെന്നും മുരളീധരൻ പറഞ്ഞു. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ട് നിൽക്കുന്നവരനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിൻെ്ഞറയയും കാര്യം നോക്കിയാൽ മതിയെന്നും മുരളീധരൻ തിരിച്ചടിച്ചു.

ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് വി.മുരളീധരൻ പറഞ്ഞു എന്നാണ് കോടിയേരിയുടെ ആരോപണം. എൻഐഎ പറഞ്ഞത് കാമൊഫ്ളലാഷ് ഇൻ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്. ഒരു വാചകം പൂർണമായി തെറ്റു കൂടാതെ വായിച്ചു മനസിലാക്കാൻ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാൽ ഇങ്ങനെ വരും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത് വഴിതിരിച്ച് വിടുക എന്നതാണ് ലക്ഷ്യം. സ്വർണക്കടത്തുകാരി കഴിഞ്ഞ ദിവസം പറയുന്നത് തന്നെയാണ് കോടിയേരിയും പറയുന്നത്. നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണ് സ്വർണക്കടത്തുകാർക്ക് കൂട്ടു നിൽക്കുന്നതെന്നും മുരളീധരൻ വിമർശം ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP