Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എരുമേലിയിൽ ഏഴ് അടിയിലേറെ നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി; കൊരട്ടി മേഖലയിൽ കണ്ടെത്തിയ രാജവെമ്പാല ജനങ്ങൾക്ക് ഭീതി പരത്തുന്നു; കുറ്റിക്കാട്ടിൽ നിന്നും റോഡ് ഭേദിക്കാൻ ശ്രമിച്ച പാമ്പിനെ കണ്ടെത്തിയത് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എരുമേലിയിൽ ഏഴ് അടിയിലേറെ നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. കൊരട്ടി മേഖലയിലാണ് പരിസരവാസികളെ ഭീതിയിലാഴ്‌ത്തി

രാജവെമ്പാലയെ കണ്ടെത്തിയത്. പത്തിവിടർത്തി നിന്ന ശേഷം ഡിടിപിസി വക പൊന്തക്കാട് നിറഞ്ഞ സ്ഥലത്തേക്കു മടങ്ങിയതായി കണ്ടുനിന്നവർ പറയുന്നു.

വെള്ളി രാത്രിയാണ് കാഞ്ഞിരപ്പള്ളി എരുമേലി റോഡിനോട് ചേർന്ന് കൊരട്ടി പാലം കവലയ്ക്കു സമീപം രാജവെമ്പാലയെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും കണ്ടത്.പൊതുസ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നു പ്രധാന പാതയിലേക്ക് ഇറങ്ങാൻ പാമ്പ് ശ്രമിച്ചു. എന്നാൽ ആൾക്കൂട്ട സാന്നിധ്യം മനസ്സിലാക്കിയതോടെ പാമ്പ് പൊന്തക്കാട്ടിൽ നിലയുറപ്പിച്ചു. നാട്ടുകാർ മൊബൈൽ ഫോൺ, ടോർച്ച് എന്നിവ ഉപയോഗിച്ചു വെളിച്ചം വീശിയതോടെ പാമ്പ് മുന്നോട്ടുവന്നില്ല. എന്നാൽ പത്തിവിടർത്തുകയും ചീറ്റി ഭയപ്പെടുത്തുകയും ചെയ്തു. അരമണിക്കൂറിനു ശേഷം പൊന്തക്കാടിന്റെ പിൻവശത്തേക്ക് ഉൾവലിഞ്ഞു.

പാമ്പ് പൊന്തക്കാടിനുള്ളിൽത്തന്നെ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്.സർക്കാർ സ്ഥലമായതിനാൽ പരിസരമാകെ കാടുമൂടിക്കിടക്കുകയാണ്. ഈ പ്രദേശത്തു നിന്നു മുൻപും പാമ്പുകൾ റോഡിലേക്ക് ഇറങ്ങിവന്നിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. തൊഴിലുറപ്പു പദ്ധതിയിൽ കാട് വെട്ടിത്തെളിച്ചു നീക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP