Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമുകൻ വീട്ടിലെത്തിയപ്പോൾ ഭർതൃമതിയായ യുവതിക്കൊപ്പം മറ്റൊരാൾ മുറിയിൽ; ദേഷ്യം വന്ന കാമുകൻ അഞ്ചു വയസുകാരിയുടെ കഴുത്തു മുറിച്ച് കൊന്നു; സഹിക്കാനാവാതെ ജീവനൊടുക്കി പിതാവ്

കാമുകൻ വീട്ടിലെത്തിയപ്പോൾ ഭർതൃമതിയായ യുവതിക്കൊപ്പം മറ്റൊരാൾ മുറിയിൽ; ദേഷ്യം വന്ന കാമുകൻ അഞ്ചു വയസുകാരിയുടെ കഴുത്തു മുറിച്ച് കൊന്നു; സഹിക്കാനാവാതെ ജീവനൊടുക്കി പിതാവ്

സ്വന്തം ലേഖകൻ

ഹൈദരാബാദ്: അഞ്ചു വയസ്സുകാരിയായ മകളുടെ കൊലപാതകത്തിന്റെ മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. 37കാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യ. തെലങ്കാനയിലെ ഭോംഗിറിലാണ് സംഭവം. വില്ലേജ് ഓഫീസറായ 37കാരനെ ഗട്കേസറിലേക്ക് സ്ഥലംമാറ്റി. ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം കല്യാൺ റാവു വീടുമാറി. കുട്ടിയുടെ പഠിത്തം മുന്നിൽ കണ്ടാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അവിടെ വച്ച് 37കാരന്റെ ഭാര്യ അനുഷ മൊബൈൽ കടയിലെ ജീവനക്കാരനായ കരുണാകരനുമായി അടുപ്പത്തിലായെന്ന് പൊലീസ് പറഞ്ഞു.

പ്രണയബന്ധം മുന്നോട്ടുപോകുന്നതിനിടെ കരുണാകർ സുഹൃത്തായ രാജശേഖറിനെ അനുഷയ്ക്ക് പരിചയപ്പെടുത്തി. ഇവർ തമ്മിൽ അടുത്തതോടെ കരുണാകറിനെ ഒഴിവാക്കാനായിരുന്നു അനുഷയുടെ അടുത്ത ശ്രമം. ഇതിൽ കുപിതനായ കരുണാകർ രാജശേഖറിനെ കൊല്ലാൻ തീരുമാനിച്ചു.

കടയിൽ നിന്ന് വാങ്ങിയ രണ്ട് സർജിക്കൽ ബ്ലേഡുമായി കരുണാകർ അനുഷയുടെ വീട്ടിലേക്ക് പോയി. കരുണാകറിനെ കണ്ടപ്പോൾ തന്നെ രാജശേഖർ ഒളിക്കാൻ ശ്രമിച്ചു. രാജശേഖറിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി കരുണാകറിനെ മകളുടെ മുറിയിലിട്ട് അനുഷ പൂട്ടി. കുപിതനായ കരുണാകർ അഞ്ചുവയസുകാരിയുടെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. മകളുടെ മരണത്തിലുള്ള മനോവിഷമത്തിൽ കല്യാൺ റാവു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP