Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന് അമിത് ഷാ; മഹാമാരിക്കെതിരായ പോരാട്ടത്തിൽ അർപ്പണത്തോടെയാണ് ഓരോരുത്തരും പങ്കാളികളാകുന്നത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇന്ത്യ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന് അമിത് ഷാ; മഹാമാരിക്കെതിരായ പോരാട്ടത്തിൽ അർപ്പണത്തോടെയാണ് ഓരോരുത്തരും പങ്കാളികളാകുന്നത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മികച്ച രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വൈറസിനെതിരായ പോരാട്ടത്തിൽ ലോകം ഇന്ത്യയുടെ മാതൃക സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യ കോവിഡ് പ്രതിരോധത്തിന് തടസ്സമാകുമെന്ന് പലരും കരുതിയെങ്കിലും ആശങ്കപ്പെട്ടത് പോലെ ഒന്നും കാര്യങ്ങൾ പോയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകെയുള്ള 130 കോടി ജനങ്ങളും എല്ലാ സംസ്ഥാനങ്ങളും ഓരോ വ്യക്തിയും ഒറ്റക്കെട്ടായി നിന്ന് കൊവിഡിനെതിരെ പൊരുതുകയാണ്. കൊവിഡിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യം എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവനും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ സുരക്ഷാ സേനയും വളരെ വലിയ പങ്ക് വ​ഹിക്കുന്നുണ്ട്. അതാർക്കും നിഷേധിക്കാൻ കഴിയാത്ത് കാര്യമാണ്. കോവിഡ് പോരാളികളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അമിത് ഷാ പറഞ്ഞു. ഭയമില്ലാതെ അർപ്പണത്തോടെയാണ് ഓരോരുത്തരും ഈ പോരാട്ടത്തിൽ പങ്കാളികളാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP