Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമില്ല; ഉത്തർപ്രദേശിലെ രണ്ട് മന്ത്രിമാർക്കും കർണാടകയിലെ ഒരു മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമില്ല; ഉത്തർപ്രദേശിലെ രണ്ട് മന്ത്രിമാർക്കും കർണാടകയിലെ ഒരു മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഉത്തർപ്രദേശിലെ രണ്ട് മന്ത്രിമാർക്കും കർണാടകയിലെ ഒരു മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ മുൻ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാൻ, ഉപേന്ദ്ര തിവാരി എന്നിവർക്കാണ് രോഗം സ്ഥീരീകരിച്ചത്. 

നേരത്തെ മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്‌നി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും ആശുപത്രിയിൽ ചികിത്സയിലാണ്.

കർണാടക ടൂറിസം മന്ത്രി സി.ടി രവിക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സി.ടി രവി തന്നെയാണ് വ്യക്തമാക്കിയത്. ഒരാഴ്‌ച്ചയ്ക്കിടയിൽ ഞാൻ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ആദ്യത്തേത് നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തേത് പോസിറ്റീവായി- അദ്ദേഹം പറഞ്ഞു. കർണാടകയിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി.

ഇന്ന് രാവിലെ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 28,637 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 22,674 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 2,46,600 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 10,116 പേർ മരിച്ചു. 1,36,985 പേർ രോഗമുക്തി നേടി. 99,499 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്‌നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. 1,34,226 പേർക്കാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 85,915 പേർ രോഗമുക്തി നേടി. 46,413 പേർ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം ഡൽഹിയിൽ 1,10,921 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 3,334 പേർ മരിച്ചു. 87,692 പേർ രോഗമുക്തി നേടി. നിലവിൽ 19,895 പേരാണ് ചികിത്സയിൽ തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP