Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിരുദപഠനം പൂർത്തിയാക്കുന്നതോടെ എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട്; പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ബിരുദപഠനം പൂർത്തിയാക്കുന്നതോടെ എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട്; പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട് നൽകാനൊരുങ്ങി ഹരിയാന. സംസ്ഥാനത്ത് പെൺകുട്ടികൾ ബിരുദ പഠനം പൂർത്തിയാക്കുന്നതോടെ പാസ്പോർട്ടും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഹർ സിർ ഹെൽമറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാസ്പോർട്ട് നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥിനികൾ പഠിക്കുന്ന കോളേജിൽ വെച്ച് തന്നെ പൂർത്തിയാക്കുമെന്നും ഖട്ടർ പറഞ്ഞു.

18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ലേണിങ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് പേർക്ക് പ്രതീകാത്മകമായി ഹെൽമറ്റ് വിതരണവും ഖട്ടർ നിർവഹിച്ചു. സ്കൂൾ, കോളേജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ഹെൽമറ്റ് വിതരണം നടന്നത്. അന്താരാഷ്ട്ര ഹെൽമറ്റ് നിർമ്മാണക്കമ്പനിയായ സ്റ്റഡുമായി സഹകരിച്ച് പാർലമെന്റംഗം സഞ്ജയ് ഭാട്ടിയയാണ് ഹെൽമറ്റ് വിതരണപരിപാടി സംഘടിപ്പിച്ചത്. 100 ലധികം പേർക്ക് ഈ പരിപാടിയിലൂടെ ഹെൽമറ്റ് വിതരണം നടത്തി.

സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്നതിനോടൊപ്പം വാഹനമോടിക്കാനുള്ള ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ, സേവ് വാട്ടർ ഫോർ ദ ഫ്യൂച്ചർ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാനത്ത് വിജയകരമായി തുടരുന്നതായും ഖട്ടർ പറഞ്ഞു. റോഡുകളിൽ സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനെ കുറിച്ചുള്ള സന്ദേശമാണ് ഹർ സിർ ഹെൽമറ്റ് എന്ന പദ്ധതി മുന്നോട്ട് വെയ്ക്കുന്നതെന്നും ഖട്ടർ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP