Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂന്തുറ നിവാസികൾക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറയിൽ രണ്ട് ദിവസം മുമ്പ് ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ മോശമായി ചിത്രീകരിക്കുകയും വ്യാജ പ്രചരങ്ങൾ നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി.

പൂന്തുറയിൽ കോവിഡ് പോസിറ്റീവ് ഉണ്ടായ ദിവസം രാത്രി മുതൽ ട്രിപ്പിൾ ലോക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചു. പൂന്തുറ ഒരു ചെറിയ പ്രദേശം അല്ല മാണിക്യ വിളാകം, പുത്തൻപള്ളി, പൂന്തുറ തുടങ്ങിയ മൂന്ന് കോർപ്പറേഷൻ വാർഡുകൾ ചേർന്നാണ് പൂന്തുറ എന്ന് അറിയപ്പെടുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശമാണ്. മാത്രമല്ല പല വീടുകൾ തമ്മിൽ ഒരു മീറ്റർ പോലും അകലം ഇല്ല. മത്സ്യ ബന്ധനത്തെ ആശ്രയിച്ച് അന്നന്നത്തെ ആഹാരം കണ്ടെത്തുന്ന പൂന്തുറ നിവാസികളെ സംബന്ധിച്ച് മീൻ പിടുത്തം നിലച്ചതോടെ അവരുടെ അന്നംമുട്ടി. കോവിഡ് കേസുകൾ വർധിച്ചപ്പോൾ വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത പൂന്തുറ നിവാസികളിൽ രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും ഭയവും ആശങ്കയും ഉണ്ടായി. നിത്യോപയോഗ സാധനങ്ങൾ കിട്ടാതായി. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആഹാരം ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങാൻ കടകൾ തുറക്കുന്നില്ല. രോഗം ഉള്ളവരോടൊപ്പം കഴിയേണ്ട ഗതികേട്. ക്വാറന്റൈനിൽ ഇരിക്കാൻ വീട്ടിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല. ഇത്തരം പ്രയാസങ്ങൾ ഉണ്ടായപ്പോൾ ആരുടെയും പ്രേരണ ഇല്ലാതെ ജനങ്ങൾ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി തെരുവിലിറങ്ങി. അതിനെ സർക്കാരും, CPM ഉം മോശമായ രീതിയിലാണ് ചിത്രീകരിക്കുകയും വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുകയും ചെയ്യുന്നത്. രാഷ്ട്രീയം മറന്ന് പൂന്തറ നിവാസികളാണ് അവരുടെ പ്രയാസങ്ങൾക്ക് അറുതി വരുത്താൻ ഗത്യന്തരമില്ലാതെ പ്രക്ഷോഭവുമായി രംഗത്ത് വന്നത് അതിനെ രാഷ്ട്രീയ മുഖം നൽകി ആക്രമിക്കുന്നത് ലജ്ജാകരമാണ്. അതിനാൽ വെൽഫെയർ പാർട്ടി തുടക്കം മുതൽ സർക്കാരിനോട് ആവിശ്യപ്പെട്ട പ്രത്യേക കോവിഡ് ആശുപത്രി എത്രയും വേഗം തുടങ്ങുകയും, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യണം. നിരവധി സ്‌കൂളുകൾ ആ പ്രദേശത്ത് ഉണ്ട് അവ ഏറ്റെടുത്ത് തിങ്ങിപാർക്കുന്ന ജനങ്ങളെ മാറ്റി പാർപ്പിച്ചാൽ രോഗ വ്യാപനം തടയാൻ സാധിക്കും. സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് ഒരു കുടുംബത്തിന് ഒരു മാസത്തെ നിത്യോപയോഗ സാധനങ്ങളുടെ സൗജന്യ കിറ്റ് തയ്യാറാക്കി എല്ലാ വീടുകളിലും നേരിട്ട് എത്തിക്കുക എന്നത് വളരെ അടിയന്തിരമായി നടപ്പിലാക്കണം. നിലവിലെ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂട്ടുകയും ഐസോലേഷന് സംവിധാനം ഉറപ്പ് വരുത്തണം. മുഴുവൻ ജനങ്ങളിലും കോവിഡ് ടെസ്റ്റ് നിർബന്ധമായും നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. വാളന്റിയർ സേവനത്തിന് പ്രവർത്തകരെ വിട്ട് നൽകാൻ വെൽഫെയർ പാർട്ടി സന്നദ്ധമാണെന്ന് അദ്ദേഹം പ്രസ്താവനിൽ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ആരോഗ്യ വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു. അവിടെ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ആവിശ്യത്തിന് കുടിവെള്ളമോ ടോയിലറ്റ് സംവിധാനങ്ങളോ ഇല്ലാ എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുന്നു മാത്രമല്ല സാമൂഹിക അകലം പോലും ഇത്തരം ആശുപത്രികളിൽ ഇല്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വർദ്ധിക്കുമ്പോഴാണ് അവർ ഗതിക്കെട്ട് തെരുവിലിറങ്ങുന്നത് എന്ന് അദ് ദേഹം ചൂണ്ടികാട്ടി. ജനങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയ മാനം നൽകി മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം എന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP